അമ്മയുടെ മുന്നില്‍ പെണ്‍കുട്ടിക്ക് ക്രൂരപീഡനം..രഹസ്യഭാഗങ്ങളില്‍ അക്രമികൾ ചെയ്തത്!!ഞെട്ടി ബെംഗളൂരു..!
പീഡനവാര്‍ത്തകളില്‍ നിന്നും മോചനമില്ലാതെ ബെംഗളൂരു നഗരം.
ബെംഗളൂരു: പുതുവര്‍ഷ ദിനാഘോഷത്തിനിടെ നൂറുകണക്കിന് പെണ്‍കുട്ടികള്‍ ബെംഗളൂരുവിലെ തെരുവുകളില്‍ അപമാനിക്കപ്പെട്ടതിന് പിന്നാലെ നിരവധി പീഡന വാര്‍ത്തകളാണ് ബെംഗളൂരുവില്‍ നിന്നു തന്നെ പുറത്തുവന്നത്. ഏറ്റവും ഒടുവിലായി വന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.
അമ്മയുടെ കണ്മുമ്പില് വെച്ചാണ് ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി അതിക്രൂരമായ നിലയില്‍ പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ അക്രമികള്‍ മുളകുപൊടി വിതറി.

ബെംഗളൂരുവിലെ ലക്ഷ്മി ദേവി നഗറിലെ ഇരുപതുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. പെണ്‍കുട്ടിയേയും അമ്മയേയും തട്ടിക്കൊണ്ടുപോയാണ് അക്രമികള്‍ ക്രൂരത കാട്ടിയത്.

സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടിയും അമ്മയും താമസിക്കുന്ന വീട്ടിനടുത്തുള്ള 15കാരിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഇരുവരെയും ആക്രമിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതിന് ഒത്താശ ചെയ്തുവെന്ന് സംശയിച്ചായിരുന്ന അക്രമം.

22കാരനായ ആസ്സാമി സ്വദേശി ഷൗക്കത്ത് അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സഹപ്രവര്‍ത്തകനാണ്. ഇയാള്‍ ഇടയ്ക്കിടെ ലക്ഷ്മി ദേവി നഗറില്‍ വരാറുണ്ടായിരുന്നു. അങ്ങനെയാണ് 15കാരിയായ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്.

ഷൗക്കത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നും അതിന് സഹായം ചെയ്തു കൊടുത്തത് അമ്മയും മകളുമാണ് എന്നുമാണ് 15കാരിയുടെ കുടുംബം സംശയിച്ചത്. ഈ കുട്ടിയുടെ ബന്ധുവായ തസിമയാണ് ഇക്കാര്യം ആദ്യം അന്വേഷിച്ചെത്തിയത്.

തുടര്‍ന്ന് സഹപ്രവര്‍ത്തകനായ ഷൗക്കത്തിനെ പെണ്‍കുട്ടിയുടെ അമ്മ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയേയും ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി.

ജനുവരി പതിനാലിന് അര്‍ധരാത്രിയോടെയാണ് പെണ്‍കുട്ടിയേയും അമ്മയേയും തട്ടിക്കൊണ്ടുപോയത്. പഴയ മദ്രാസ് റോഡിനടുത്തുള്ള ആളൊഴിഞ്ഞ ടിന് ഫാക്ടറിയില്‍ ബന്ദികളാക്കിയായിരുന്നു പീഡനം.

പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. നഗ്നയാക്കപ്പെട്ട പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു.പെണ്‍കുട്ടിയുടെ കാലില്‍ ചട്ടുകം വെച്ച് പഴുപ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച അമ്മയേയും മര്‍ദ്ദിച്ചു.

തുടര്‍ന്ന് ഇരുവരേയും വീട്ടില്‍ കൊണ്ടുവന്നു തള്ളി. പെണ്‍കുട്ടിയുടെയും അമ്മയുടേയും പരാതി പ്രകാരം 3 സ്ത്രീകളെയും 2 പുരുഷന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതില്‍ നിന്നും ക്രൂരപീഡനം വ്യക്തമായി.

കാണാതായ പെണ്‍കുട്ടിയുടെ ബന്ധുക്കളായ തസീന റഹ്മാന്, യാസ്മിന്, ഇന്ദ്രമ്മ രാജു, ഇമ്രാന് പാഷ, ജൈബുള്ള വാസിം, എന്നിവരെയാണ് നന്ദിനി പൊലീസ് പിടികൂടിയത്. യശ്വന്ത്പൂര്‍, എംഎസ് പാല്യ, ലക്ഷ്മി ദേവി നഗര്‍ എ്ന്നിവിടങ്ങളില്‍ താമസിക്കുന്നവരാണിവര്‍.

ഷൗക്കത്തിനേയും പെണ്‍കുട്ടിയേയും പിന്നീട് പൊലീസ് കെആര്‍ പുരത്ത് നിന്നും കണ്ടെത്തി. ഷൗക്കത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications