കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ ലൈബ്രറിയില്‍ കയറ്റാത്ത യൂണിവേഴ്‌സിറ്റി!

Google Oneindia Malayalam News

അലിഗഡ്: ആണ്‍കുട്ടികളുടെ തിരക്ക് കൂടും എന്ന ന്യായം പറഞ്ഞ് പെണ്‍കുട്ടികളെ ലൈബ്രറിയില്‍ കയറ്റാതിരുന്നാല്‍ എന്ത് ചെയ്യും. വിഖ്യാതമായ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലാണ് ഈ വിശേഷം. പെണ്‍കുട്ടികള്‍ കയറിയാല്‍ ആണ്‍കുട്ടികളുടെ തിരക്ക് നാലിരട്ടിയായി കൂടുമെന്ന് ന്യായീകരണം പറയുന്നതാകട്ടെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ലഫ്. ജനറല്‍ സമീര്‍ ഉദിന്‍ ഷായും.

അച്ചടക്കത്തിന്റെ പ്രശ്‌നം കൊണ്ടല്ല, യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ അത്ര സ്ഥലമില്ലാത്തത് കൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കാത്തത് എന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു. വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ നൈമ ഗുല്‍റേസിനും വൈസ് ചാന്‍സിലറുടെ അതേ അഭിപ്രായമാണ്. നിങ്ങള്‍ ലൈബ്രറിക്കകം കണ്ടിട്ടുണ്ടോ. അവിടെ ഭയങ്കര തിരക്കാണ്. പെണ്‍കുട്ടികള്‍ കൂടി കയറിയാല്‍ പിന്നെ പറയുകയും വേണ്ട.

amu

അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ മൗലാന ആസാദ് ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ അംഗത്വമില്ല. വുമണ്‍സ് കോളേജ് ലൈബ്രറിയെക്കാള്‍ കൂടുതല്‍ പുസ്തകങ്ങളും സൗകര്യവുമുള്ള മൗലാന ലൈബ്രറിയില്‍ തങ്ങള്‍ക്കും അനുമതി വേണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. ഇതിന് മുമ്പും വിദ്യാര്‍ഥി യൂണിയനുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കോളേജില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണ് മൗലാന ലൈബ്രറി.

ഞങ്ങളും അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളാണ്. ഞങ്ങള്‍ക്കും മൗലാന ലൈബ്രറിയിലെ സൗകര്യങ്ങള്‍ വേണം. തിരക്കാണ് പ്രശ്‌നമെങ്കില്‍ പെണ്‍കുട്ടികള്‍ അവിടെയിരുന്നു വായിക്കുന്നില്ല. പുസ്തകം എടുത്ത് പോകാനുള്ള സൗകര്യമെങ്കിലും തരണം. വിദ്യാര്‍ഥികള്‍ക്ക് നല്ല ലൈബ്രറികള്‍ വേണം. അതില്‍ ആണ്‍ - പെണ്‍ വ്യത്യാസമൊന്നും പാടില്ല - വനിതാ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡണ്ട് ഗുള്‍ഫിസ ഖാന്‍ പറഞ്ഞു.

English summary
Aligarh Muslim University VC said Girls in library will attract boys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X