കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള പട്ടിണി സൂചിക; ഇന്ത്യ 101ാം സ്ഥാനത്ത്..പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ

Google Oneindia Malayalam News

ദില്ലി; ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍. 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 101ാം സ്ഥാനം ആണ് ഉള്ളത്. 2020 ൽ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 94ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേൾഡ് വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്. ഇന്ത്യയിലെ പട്ടിണി സാഹചര്യം വർധിച്ചു വരുന്നുണ്ടെന്നത് ഭയപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

 24-1437754794-hunger-1

ഇന്ത്യയുടെ ഗ്ലോബൽ ഹങ്കർ ഇന്റക്സ് 2000 ത്തിൽ 38.8 ആയിരുന്നു. 2012-2021 കാലയളവിൽ ഇത് 28.8 -27.5 ൽ എത്തി. പാപുവ ന്യൂ ഗിനി (102), അഫ്ഗാനിസ്ഥാൻ (103), നൈജീരിയ (103), കോംഗോ (105), മൊസാംബിക്ക് (106), സിയറ ലിയോൺ (106), തിമോർ-ലെസ്റ്റെ (108), ഹെയ്തി (109) ), ലൈബീരിയ (110), മഡഗാസ്കർ (111), ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (112), ചാഡ് (113), സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (114), യെമൻ (115), സൊമാലിയ (116) എന്നീ രാജ്യങ്ങൾ മാത്രമാണ് പട്ടികയിൽ ഇന്ത്യയേക്കാൾ പുറകിൽ ഉള്ളത്.

ജി എച്ച് ഐ സ്‌കോറുകള്‍ തയ്യാറാക്കുന്നത് നാല് പരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണ്. പോഷകാഹാരക്കുറവ്, ചൈല്‍ഡ് വേയ്സ്റ്റിംഗ് (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ അവരുടെ നീളത്തിന് അനുസരിച്ച് ശരീരഭാരം ഉണ്ടോ, കടുത്ത പോഷക ആഹാരക്കുറവ് തുടങ്ങിയവ), കുട്ടികളുടെ വളര്‍ച്ച (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ശരാശരി ഉയരം, പോഷക ആഹാരക്കുറന്) ശിശുമരണം (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക്) എന്നിവയാണവ.

റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ കുട്ടികൾക്കിടയിൽ ചൈൽഡ് വേസ്റ്റിങ് 1998-2002 കാലയളവിൽ 17.1 ശതമാനത്തിൽ നിന്ന് 2016-2020 കാലയളവിൽ 17.3 ശതമാനമായി ഉയർന്നു. അതേസമയം 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, കുട്ടികളിൽ വളർച്ച മുരടിപ്പ്, അപര്യാപ്തമായ ഭക്ഷണം കാരണം പോഷകാഹാരക്കുറവ് തുടങ്ങിയ സൂചകങ്ങളിൽ ഇന്ത്യ മെച്ചപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

പട്ടികയിൽ അയൽ രാജ്യങ്ങളായ പാകിസ്താൻ 92ാം സ്ഥാനത്താണ്, നേപ്പാൾ 76, ബംഗ്ലാദേശ് 76 , മ്യാൻമാർ 71 എന്നീ സ്ഥാനങ്ങളിലാണ്. അതേസമയം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ സൂചകങ്ങളുടെ കാര്യത്തിൽ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഈ രാജ്യങ്ങൾ കാഴ്ച വെച്ചിരിക്കുന്നത്.

ചൈന,ബ്രസീൽ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030നകം പട്ടിണി കുറയ്ക്കാന്‍ സാധിക്കാത്ത പട്ടികയില്‍ 47 രാജ്യങ്ങളാണ് ഉള്ളത്.സംഘർഷം, കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധി എന്നിവയാണ് ഭക്ഷ്യ സുരക്ഷയ്കക്് വെല്ലുവിളിയായതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

Recommended Video

cmsvideo
Centre Extends BSF Jurisdiction in 3 Border States. Here’s What it Means

അതേസമയം രാജ്യത്ത് പട്ടിണി വർധിക്കുന്നുവെന്ന കണക്കുകൾ പറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. രാജ്യത്ത് ദാരിദ്രവും പട്ടിണിയും തുടച്ച് നീക്കിയെന്ന കേന്ദ്രസർക്കാർ അവകാശവാദങ്ങളെ പരിഹസിച്ച് കൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ ആയിരുന്നു രംഗത്തെത്തിയത്.

'അഭിനന്ദനങ്ങൾ മോദിജി..ദാരിദ്ര്യം, പട്ടിണി, ഇന്ത്യയെ ആഗോള തലത്തിൽ വലിയ സാമ്പത്തിക ശക്തിയാക്കിയതിന്, നമ്മുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക്, മറ്റ് പലതിനും...
ഗ്ലോബൽ ഹങ്കർ ഇൻഡക്സ് 2020; ഇന്ത്യയുടെ സ്ഥാനം 94. 2021 ഇന്ത്യയുടെ റാങ്ക് 101, അതും ബംഗ്ലാദേശിനും പാകിസ്താനും നേപ്പാളിനും പിന്നിൽ' കപിൽ സിബൽ ട്വീറ്റിൽ പരിഹസിച്ചു.

English summary
Global Hunger Index; India ranks 101st behind Pakistan and Bangladesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X