കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതിക തകരാർ: ഗോ എയര്‍ വിമാനം ബെംഗളൂരുവില്‍ തിരിച്ചിറക്കി,യാത്രക്കാരെ അയച്ചത് മറ്റൊരു വിമാനത്തിൽ

  • By S Swetha
Google Oneindia Malayalam News

ബംഗളൂരു: ബംഗളൂരുവില്‍ നിന്നും ഫൂക്കെറ്റിലേക്കുള്ള ഗോ എയര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. പുലര്‍ച്ചെ 2.30ന് പുറപ്പെട്ട വിമാനം പതിനായിരം അടി ഉയരത്തില്‍ എത്തിയപ്പോഴാണ് തിരിച്ചിറക്കിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് 173 യാത്രക്കാരുമായി ഫൂക്കേറ്റിലേക്ക് പുറപ്പെട്ട ജി8 041 വിമാനം തിരിച്ചിറക്കിയതെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ബിജെപിക്ക് പൂട്ടിടാന്‍ മമതയുടെ സീക്രട്ട്മൂവ്; റഫ്യൂജി സെല്‍ വീണ്ടും, 90 സീറ്റ് സ്വപ്‌നം കണ്ട് ബിജെപിബിജെപിക്ക് പൂട്ടിടാന്‍ മമതയുടെ സീക്രട്ട്മൂവ്; റഫ്യൂജി സെല്‍ വീണ്ടും, 90 സീറ്റ് സ്വപ്‌നം കണ്ട് ബിജെപി

രാവിലെ 10.30ഓടെ എയര്‍ലൈന്‍ അധികൃതര്‍ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി അയക്കുകയായിരുന്നു. അതേസമയം, യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായി ഗോ എയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എ320 നിയോ എഞ്ചിനുകളുടെ പ്രശ്‌നത്തെ തുടര്‍ന്നാണോ സാങ്കേതിക തടസ്സം നേരിട്ടതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയൊന്നും വന്നിട്ടില്ല. ഗോ എയറിന്റെ നിരവധി വിമാനങ്ങളില്‍ നിയോ എൻജിനുകളാണ് ഉപയോഗിക്കുന്നത്. 2018ന് ശേഷം ഇത് 23ാം തവണയാണ് നിയോ എഞ്ചിനുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത

in-1579

ജനുവരി 8ന് ഗോ എയറിന്റെ ദില്ലി-വാരണാസി വിമാനവും സാങ്കേതിക തകരാര്‍ കാരണം തിരിച്ചിറക്കിയിരുന്നു. 50 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ദില്ലി വിമാനത്താവളത്തില്‍ വന്നിറങ്ങി. ഗോ എയര്‍ എൻജിനീയറിംഗ് ടീം തകരാര്‍ പരിശോധിച്ച് ശരിയാക്കുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. എ320 നിയോ വിമാനത്തിലെ എൻജിന്‍ തകരാറാണ് സാങ്കേതിക തകരാറിന് കാരണമായതെന്ന് അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.


എയര്‍ബസും എൻജികളും വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍ വ്യാഴാഴ്ച ചില സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഗോ എയര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എത്ര വിമാനങ്ങളെ ഈ റദ്ദാക്കല്‍ ബാധിക്കുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളിലും എയര്‍ക്രാഫ്റ്റുകളുടെ ക്ഷാമവും എൻജിനുകള്‍ ലഭ്യമല്ലാത്തതും കാരണം ഡസന്‍ കണക്കിന് ഗോഎയര്‍ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. അതേസമയം ഗോ എയറിന്റെ 325 വിമാനങ്ങളിലെ എൻജിനുകള്‍ നിലവില്‍ പ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
Go Air flight landded in Bengaluru airport over engine failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X