Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം, ട്രെന്‍ഡിംഗായി ഗോബാക്ക് മോദി, കടക്ക് പുറത്തെന്ന് തമിഴ്‌നാട്

ചെന്നൈ: പ്രധാനമന്ത്രി ഇന്ന് പ്രചാരണത്തിനായി തമിഴ്‌നാട്ടിലും കേരളത്തിലുമെത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വരവിന് മുമ്പേ സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിംഗായിരിക്കുകയാണ് ഗോ ബാക്ക് മോദി. പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്‌നാട്ടില്‍ വരാറുണ്ടോ അപ്പോഴൊക്കെ ഈ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആവാറുണ്ട്. തമിഴ്‌നാടിനെ ഉത്തര്‍പ്രദേശാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നാണ് ഈ ക്യാമ്പയിനില്‍ ഉള്ളവര്‍ ആരോപിക്കുന്നത്. വിദ്വേഷം പടര്‍ത്താനാണ് മോദി വരുന്നതെന്ന് ട്വീറ്റുകളില്‍ ആരോപണമുണ്ട്. കടക്ക് പുറത്ത് മോഡല്‍ മീമുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

1

അംബാനിക്കും അദാനിക്കും വേണ്ടി 24 മണിക്കൂറും പണിയെടുക്കുന്ന സന്ന്യാസിയാണ് മോദിയെന്നാണ് മറ്റൊരു പരിഹാസം. കര്‍ഷക സമരം അടക്കമുള്ള കാര്യങ്ങളും മോദിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം ഒരുവശത്ത് ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നുമെല്ലാം നരേന്ദ്ര മോദിയുടെ പേരുകള്‍ അണ്ണാഡിഎംകെ ഒഴിവാക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ പോലും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. നേരത്തെ മോദിയുടെ പേരെഴുതിയ ചുവരെഴുത്തുകളില്‍ നിന്ന് പോലും മോദിയുടെ പേര് കുമ്മായമടിച്ച് മായ്ക്കുകയാണ്.

മുമ്പ് കറുത്ത ബലൂണുകളൊക്കെ പറത്തിയും പ്രതിഷേധം മോദിക്കെതിരെയുണ്ടായിരുന്നു. കേരളത്തില്‍ പാലക്കാട്ടാണ് മോദിയുടെ റാലി നടക്കുന്നത്. പുതുച്ചേരിയിലും അദ്ദേഹം പ്രചാരണം നടത്തും. തമിഴ്‌നാട്ടിലെ ധര്‍മപുരത്താണ് പ്രധാനമന്ത്രിയുടെ റാലി. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഒരു വര്‍ഷം നല്‍കുമെന്നും, യുവാക്കള്‍ക്കിടയില്‍ രണ്ടര ലക്ഷംതൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്നും, ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂട്ടി നല്‍കുമെന്ന് ഒക്കെയാണ് പ്രകടപത്രികയിലെ വാഗ്ദാനം. എന്നാല്‍ ഇതൊന്നും വലിയ ആവേശം വോട്ടര്‍മാരില്‍ ഉണ്ടാക്കിയിട്ടില്ല.

Recommended Video

cmsvideo
    ബംഗ്ലാദേശിന് വേണ്ടി ഞാന്‍ ജയിലില്‍ പോയത്രെ.. ആന തള്ളുമായി മോദി | Oneindia Malayalam

    കൊറോണ ആശങ്ക ഇരട്ടിയായി മഹാരാഷ്ട്ര: കര്‍ഫ്യൂ പ്രഖ്യാപിച്ചു- ചിത്രങ്ങള്‍

    മോദിയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാടും കേരളവുമെന്ന് നേരത്തെ സര്‍വേകളില്‍ നിന്ന് വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച് പ്രചാരണം നടത്തിയാല്‍ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന ഭയമാണ് ബിജെപിക്കുള്ളത്. അതാണ് ഗോബാക്ക് മോദിയും സൂചിപ്പിക്കുന്നത്. നിലവില്‍ ജയലളിതയുടെ പേര് ഉപയോഗിച്ചാണ് ബിജെപിയുടെ പ്രചാരണം. പോസ്റ്ററുകളിലും അങ്ങനെ തന്നെയാണ്. അണ്ണാഡിഎംകെയ്ക്ക് ഈ സഖ്യം വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. പത്ത് ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകുമെന്നാണ് അവരുടെ ഭയം. സിഎഎ നടപ്പാക്കില്ലെന്ന് അണ്ണാഡിഎംകെ പറയുന്നു. ഖുശ്ബു പോലും മോദിയുടെ ചിത്രം പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

    വേറിട്ട ലുക്കിൽ നിധി അഗർവാൾ- ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+