താനും അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നു, രസകരമായ ഓര്‍മ്മ പങ്കുവച്ച് മനോഹര്‍ പരീക്കര്‍

  • Posted By:
Subscribe to Oneindia Malayalam

പനാജി: കുട്ടിക്കാലത്ത് അശ്ലീല സിനിമകൾ കണ്ടിട്ടുണ്ടെന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ശിശുദിനത്തില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ചെറുപ്പത്തിൽ താൻ അശ്ലീല ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇന്നത്തെ കുട്ടികൾ താൻ അന്നു കണ്ടിരുന്നതിനേക്കാൾ കൂടുതൽ കൂടുതൽ മോശ ചിത്രങ്ങൾ കാണുന്നുണ്ടെന്നും പരീക്കർ കൂട്ടിച്ചേർത്തു. ചെറുപ്പകാലത്ത് എങ്ങനെയുള്ള സിനിമകളാണ് കണ്ടിരുന്നതെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ ചോദിച്ചതോടെയാണ് അശ്ലീല സിനിമാ അനുഭവങ്ങള്‍ പരീക്കര്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചത്.

parikahar

കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്, ഒരിക്കൽ സിനിമ കാണാൻ പോയപ്പോൾ അയൽക്കാരനായ ഒരാൾ തന്നെ കണ്ടിരുന്നു. ഇടവേളയ്ക്ക് ലൈറ്റ് തെളിഞ്ഞപ്പോളാണ് അടുത്തിരിക്കുന്നത് അയല്‍ക്കാരനാണെന്ന് മനസിലായത്. ഉടന്‍ തന്നെ സിനിമ മുഴുവന്‍ കാണാന്‍ നില്‍ക്കാതെ തിയേറ്ററില്‍ നിന്ന് മുങ്ങി. അയല്‍ക്കാരന്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്ന് ഉറപ്പായിരുന്നതിനാല്‍ മുന്‍കരുതലായി വീട്ടിലെത്തിയപ്പോള്‍തന്നെ അമ്മയോട് ഒരു സിനിമയ്ക്ക് പോയെന്നും എന്നാല്‍ അത് അശ്ലീല സിനിമയായതിനാല്‍ ഇടയ്ക്ക് ഇറങ്ങിപ്പോന്നുവെന്നും അയല്‍ക്കാരനെ അവിടെ കണ്ടുവെന്നും പറഞ്ഞു.

40 റൗണ്ട് വെടിവെച്ചു...ദക്ഷിണ കൊറിയയിലേക്കു കടക്കാൻ ശ്രമിച്ച സൈനികന് നേരിടേണ്ടിവന്നത്, പിന്നിൽ ഉൻ

പ്രതീക്ഷിച്ചതു പോലെ അടുത്ത ദിവസം അയല്‍ക്കാരന്‍ ഞങ്ങളെ സിനിമാ തിയേറ്ററില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിച്ചു. എന്നാല്‍ മുന്‍കൂട്ടി ഇക്കാര്യം പറഞ്ഞത് കൊണ്ട് രക്ഷപ്പെട്ടെന്നും പരീക്കര്‍ വ്യക്തമാക്കി. ചില സാഹചര്യങ്ങളില്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.

English summary
Goa Chief Minister Manohar Parrikar on Tuesday shared at a Children's Day function his experience of watching an "adult movie" in his youth.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്