കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ വിമതരെ വിടില്ലെന്ന് കോണ്‍ഗ്രസ്; ലോബോയെയും കാമത്തിനെയും അയോഗ്യരാക്കും

Google Oneindia Malayalam News

പനാജി: ഗോവയില്‍ വിമത നീക്കം പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നീക്കത്തിന് കോണ്‍ഗ്രസ്. വിമതരെ അയോഗ്യരാക്കാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. ബിജെപി പരമാവധി ശ്രമിച്ചിട്ടും കോണ്‍ഗ്രസിനെ പിളര്‍ത്താനായിട്ടില്ല. പക്ഷേ പ്രശ്‌നം ഇപ്പോഴും കോണ്‍ഗ്രസിന് ചുറ്റുമുണ്ട്. അതിനെ മറികടക്കാന്‍ അയോഗ്യതാ നീക്കം നടത്താനാണ് നേതൃത്വത്തിന്റെ ശ്രമം.

ദുബായിലേക്ക് നാടുവിടാന്‍ നാടകീയ ശ്രമവുമായി ശ്രീലങ്കന്‍ മുന്‍ മന്ത്രി.... പിന്നീട് സംഭവിച്ചത് ഇങ്ങനെ

തല്‍ക്കാലം കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം സേഫാണ്. എന്നാല്‍ എത്ര കാലം ഇവരെ പിടിച്ച് നിര്‍ത്താന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ഗോവയിലെ നേതൃത്വം. പ്രത്യേകിച്ച് 40 കോടി രൂപയൊക്കെ ഓഫര്‍ ബിജെപി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍. വിശദമായ വിവരങ്ങളിലേക്ക്....

1

ദിഗംബര്‍ കാമത്തിനെയും മൈക്കല്‍ ലോബോയെയും അയോഗ്യരാക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് നല്‍കി കഴിഞ്ഞു. കാമത്തും ലോബോയും ചേര്‍ന്ന് എംഎല്‍എമാരെയും കൂറുമാറ്റാനുള്ള വിലയ നീക്കമാണ് നടത്തിയത്. പ്രതിപക്ഷ നേതാവ് കൂടിയാണ് ലോബോ. എന്നാല്‍ എംഎല്‍എമാരില്‍ നിന്ന് പാര്‍ട്ടിയിലെ മറ്റ് നേതാക്കളില്‍ നിന്നോ യാതൊരു പിന്തുണയും കിട്ടിയില്ല. ദിഗംബര്‍ കാമത്തിനും ഇത് വലിയ തിരിച്ചടിയായിരുന്നു. പാര്‍ട്ടിയുടെ പകുതിയില്‍ അധികം എംഎല്‍എമാരെ അടര്‍ത്തിമാറ്റി അയോഗ്യതാ നടപടി ഒഴിവാക്കാനായിരുന്നു കാമത്തിന്റെ ശ്രമം. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നാലും കാമത്തിന് പഴയ പ്രതാപം കിട്ടില്ലെന്ന് ഉറപ്പാണ്.

2

സ്പീക്കര്‍ രമേശ് തവാദ്ക്കറിന് നല്‍കിയ പരാതിയില്‍ ലോബോയും കാമത്തും ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് പറയുന്നുണ്ട്.അതുകൊണ്ട് ഇവരെ അയോഗ്യരാക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടിയുടെ അംഗത്വത്തെ ഇവര്‍ നഷ്ടപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടി വിരുദ്ദ പ്രവര്‍ത്തനങ്ങള്‍ അംഗത്വം ഉപേക്ഷിക്കുന്നത് പോലെയാണെന്ന് സുപ്രീം കോടതി വിധിയുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ അമിത് പട്ക്കര്‍ പറഞ്ഞു. നിലവില്‍ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനായെന്ന് പട്ക്കര്‍ വയ്ക്തമാക്കി. ഇത് ആദ്യമായിട്ടാണ് കൊഴിഞ്ഞുപോക്ക് മികച്ച രീതിയില്‍ കോണ്‍ഗ്രസ് തടയുന്നതെന്നും പട്ക്കര്‍ പറഞ്ഞു.

3

ഓരോ എംഎല്‍എ കൂറുമാറുമ്പോള്‍ വോട്ടര്‍മാരാണ് അനുഭവിക്കുന്നത്. അവരുടെ വിശ്വാസം സംരക്ഷിക്കുമെന്ന ശക്തമായ സന്ദേശമാണ് ഞങ്ങള്‍ ഇത്തവണ നല്‍കിയിരിക്കുന്നതെന്ന് അമിത് പട്ക്കര്‍ വ്യക്തമാക്കി. അതേസമയം തിങ്കളാഴ്ച്ച നടന്ന മണ്‍സൂണ്‍ സെഷനില്‍ നിയമസഭയ്ക്കുള്ളില്‍ കോണ്‍ഗ്രസിന്റെ പതിനൊന്ന് എംഎല്‍എമാരുമുണ്ടായിരുന്നു. ഇവിടെ നിന്നാണ് ചിലര്‍ മുങ്ങിയത്. അതേസമയം തല്‍ക്കാലത്തേക്കാണ് കോണ്‍ഗ്രസ് രക്ഷപ്പെട്ടതെന്ന് വിമതര്‍ പറയുന്നത്. വലിയൊരു വിഭാഗം എംഎല്‍എമാര്‍ തന്നെ ബിജെപിയുമായി ലയിക്കുമെന്നും വിമത ഗ്രൂപ്പിലെ എംഎല്‍എമാര്‍ പറഞ്ഞു.

4

വിമത നീക്കം ഇവിടം കൊണ്ട് അവസാനിച്ചിട്ടില്ല. തല്‍ക്കാലത്തേക്ക് ഞങ്ങള്‍ക്ക് ഒന്ന് പിഴച്ചു. പക്ഷേ വൈകാതെ തന്നെ മറ്റുള്ളവരും കൂറുമാറും. ഒരു എംഎല്‍എ കൂടി ഞങ്ങളുടെ വിഭാഗത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും വിമതര്‍ പറയുന്നു. കോണ്‍ഗ്രസിലെ എഴ് എംഎല്‍എമാര്‍ കൂടെയുണ്ടെന്നാണ് വിമത ഗ്രൂപ്പ് പറയുന്നത്. ശേഷിക്കുന്ന നാലില്‍ ഒരാളുടെ പിന്തുണ കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം തന്നെ ബിജെപിയുമായുള്ള ലയനം നടക്കുമായിരുന്നു. എന്നാല്‍ ഉത്തര ഗോവയില്‍ നിന്നുള്ള എംഎല്‍എ അവസാന നിമിഷം ഇവരുടെ ഗ്രൂപ്പില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

5

ഒരു എംഎല്‍എ കോണ്‍ഗ്രസ് ആസ്ഥാനത്ത് കുടുങ്ങി പോയെന്നാണ് വിമതര്‍ പറയുന്നത്. നിലവില്‍ ആറ് പേര്‍ കൂടെയുണ്ട്. എട്ട് പേര്‍ എത്തിയാല്‍ പിന്നെ കൂറുമാറ്റം ബാധകമാവില്ല. മൂന്നില്‍ രണ്ട് എംഎല്‍എമാരും വിമതര്‍ക്കൊപ്പമാകും. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് വിമത നീക്കം അവസാനിപ്പിച്ച് എംഎല്‍എമാര്‍ മടങ്ങിയത്. അതേസമയം തന്നെ എന്തിനാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത്. ശരിക്കും അത് ഞെട്ടിച്ച് കളഞ്ഞു. താന്‍ കോണ്‍ഗ്രസിനൊപ്പമാണ്. ബിജെപിക്കൊപ്പം പോകണമെങ്കില്‍ അത് ചെയ്യുമായിരുന്നു. ആര്‍ക്കും എന്നെ തടയാനാവില്ല. എനിക്കെതിരെ ആരോപണങ്ങള്‍ പലതും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് താനുണ്ടാവില്ലെന്നും ലോബോ പറഞ്ഞു.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

English summary
goa congress moves to disqualify digambar kamat and michael lobo but problems not ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X