ദുബായിലേക്ക് നാടുവിടാന്‍ നാടകീയ ശ്രമവുമായി ശ്രീലങ്കന്‍ മുന്‍ മന്ത്രി.... പിന്നീട് സംഭവിച്ചത് ഇങ്ങനെ
കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭം കനത്തുകൊണ്ടിരിക്കെ നാടുവിടാന്‍ നോക്കി മുന്‍ ധനമന്ത്രി ബേസില്‍ രജപക്‌സെ. അമ്പരപ്പിച്ച നീക്കമാണ് നടന്നത്. പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ രാജ്യത്ത് സ്ഥാനഭ്രഷ്ടനായി നില്‍ക്കുകയാണ്. ഇതിനിടെയാണ് മന്ത്രി രാജ്യം വിടാന്‍ നോക്കിയത്. ബേസില്‍ ദുബായിലേക്ക് പറക്കാനായിരുന്നു തീരുമാനിച്ചത്.
ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!
രാജ്യത്ത് പ്രക്ഷോഭം കാരണം ഭരണപക്ഷത്തുണ്ടായിരുന്ന പലരും പ്രശ്‌നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബേസില്‍ രാജ്യം വിടാന്‍ ശ്രമിച്ചത് പൊളിഞ്ഞിരിക്കുകയാണ്. അതീവ രഹസ്യമായി നടത്തിയ ഈ നീക്കം പൊളിഞ്ഞത് ഇങ്ങനെയാണ്. വിശദ വിവരങ്ങളിലേക്ക്....

മുന്‍ ധനകാര്യ മന്ത്രിയായിരുന്ന ബേസില്‍ രജപക്‌സെ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജ്യം വിടാന്‍ തീരുമാനിച്ചത്. ഇയാള്‍ വിമനത്താവളത്തില്‍ എത്തിയപ്പോഴേക്ക് പ്രശ്‌നം വലുതായിരുന്നു. ഇവിടെ ഇമിഗ്രേഷനിലുള്ള ഉള്ളവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നാടുവിടാനുള്ള നീക്കം പൊളിഞ്ഞത്. മുന്‍ മന്ത്രിയുടെ യാത്രയ്ക്ക് വേണ്ട രേഖകള്‍ക്ക് അനുമതി നല്‍കാന്‍ തയ്യാറല്ലെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഇയാള്‍ മടങ്ങി പോവുകയായിരുന്നു. പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ സഹോദരനാണ് ബേസില്‍ രജപക്‌സെ.

ഇന്ന് രാവിലെയാണ് ബേസില്‍ രക്ഷപ്പെടാന്‍ നോക്കിയത്. കൊളംബോ അന്താരാഷ്ട്ര വിമാനത്താളം വഴിയായിരുന്നു ഇയാള്‍ രാജ്യം വിടാന്‍ നോക്കിയത്. ദുബായിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാളുടെ തീരുമാനം. എന്നാല്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അടക്കം ഇയാളെ തിരിച്ചറിഞ്ഞു. ഇതോടെ രാജ്യം വിടാനില്ലെന്ന് ബേസില്‍ രജപക്‌സെ തീരുമാനിക്കുകയായിരുന്നു. വിഐപി ടെര്‍മിനല്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് പെട്ടെന്ന് തിരിച്ചറിയാന്‍ ഇടയാക്കിയത്. അധികൃതര്‍ ഇടപെട്ടതോടെ രക്ഷപ്പെടാനുള്ള നീക്കം പൊളിയുകയായിരുന്നു.

ബേസില്‍ രജപക്‌സെ വിമാനത്താവള ലൗഞ്ചി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. രാത്രി പന്ത്രണ്ടേകാലോടെയാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്. മൂന്നേകാല്‍ വരെ ഇയാള്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. എന്നാല്‍ യാത്രാ അനുമതികളും രേഖകളും ലഭിച്ചില്ല. വിമാനത്താവളത്തില്‍ നിന്ന് ഇയാള്‍ മടങ്ങുകയും ചെയ്തു. ശ്രീലങ്ക ഇമിഗ്രേഷന്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ബേസില്‍ രജപക്‌സെയ്ക്ക് രാജ്യം വിടാനുള്ള അനുമതി നിഷേധിച്ചെന്ന് വ്യക്തമാക്കി.

രാജ്യത്ത് അതിശക്തമായ പ്രതിഷേധം നടക്കുന്നത് കൊണ്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആകെ സമ്മര്‍ദത്തിലാണ്. വമ്പന്‍ നേതാക്കളെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിഐപി ലൗഞ്ചില്‍ നിന്നുള്ള പ്രവര്‍ത്തികള്‍ തല്‍ക്കാലം വേണ്ടെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരില്‍ പലരും സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ലൗഞ്ചില്‍ സേവനങ്ങളുണ്ടാവില്ല.

അതേസമയം ബേസില്‍ രജപക്‌സെ സുരക്ഷ നല്‍കി പാര്‍പ്പിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന വാദത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. പ്രസിഡന്റ് ഗോതബയ രജപക്‌സെ ശ്രീലങ്കയില്‍ തന്നെയുണ്ടെന്നാണ് വിവരം. ഇയാള്‍ ബുധനാഴ്ച്ച ഒരുപക്ഷേ രാജിവെച്ചേക്കാം. രജപക്‌സെ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിട്ടില്ല. ശ്രീലങ്കയുടെ വമ്പന്‍ നേതാക്കളില്‍ ഒരാളും രാജ്യം വിട്ട് പോയിട്ടില്ല. ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നേതാക്കളെ സ്ഥാനഭ്രഷ്ടനാക്കി, വസതികള്‍ പിടിച്ചെടുത്തിരിക്കുകയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രജപക്‌സെ വസതിയില്‍ നിന്ന് നേരത്തെ രക്ഷപ്പെട്ടിരുന്നു.

നേരത്തെ ശ്രീലങ്കന്‍ പ്രസിഡന്റും രാജ്യം വിടാന്‍ ശ്രമിച്ച് നാണംകെട്ടിരുന്നു. ഗോതബയയെയും വിമാനത്താവള ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. അറസ്റ്റില്‍ നിന്ന് നിയമം രജപ്കസെയ്ക്ക് പരിരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ രാജിവെക്കും മുമ്പ് സുരക്ഷിതമായി വിദേശത്തേക്ക് പോകാനാണ് രജപക്‌സെ ആഗ്രഹിക്കുന്നത്. അതല്ലെങ്കില്‍ തടങ്കലിലാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രാജ്യം വിടാന്‍ പ്രസിഡന്റിന് ഇമിഗ്രേഷന്‍ അനുമതി നല്‍കിയില്ല. പ്രസിഡന്റിന്റെ ഭാര്യ സൈനിക ബേസിലാണ് താമസിച്ചിരുന്നത്. യുഎഇയിലേക്കുള്ള നാലോളം വിമാനങ്ങളാണ് ഇവര്‍ക്ക് മിസ്സായത്.
അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍












Click it and Unblock the Notifications