കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോള്‍ നേടിയപ്പോള്‍ തലകുത്തി മറിഞ്ഞ ഫുട്‌ബോള്‍ താരം മരിച്ചു

  • By Gokul
Google Oneindia Malayalam News

മിസോറാം: ഗോള്‍ നേടിയാല്‍ കളിക്കാര്‍ പലവിധത്തില്‍ ആഘോഷിക്കുന്നത് സാധാരണമാണ്. ചില കളിക്കരാകട്ടെ അസാധാരണ മെയ്‌വഴക്കത്തോടെ കരണം മറിഞ്ഞാണ് ഗോള്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ ഒരു ഗോള്‍ ആഘോഷം നടത്തിയ മിസോറാം ഫുട്‌ബോള്‍ താരത്തിന് സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെട്ട വാര്‍ത്തയാണ് പുറത്തുവരുന്നത്.

മിസോറാം പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. എയ്‌സ്‌വാള്‍ ആസ്ഥാനമായ ബത്‌ലഹേം വെങ്ത്‌ലാങ് എഫ്‌സിയുടെ കളിക്കാരനായ പീറ്റര്‍ ബിയാക് സാങ് സുവല എന്ന 23 കാരനാണ് മരിച്ചത്. എതിര്‍ഗോള്‍ വല ചലിപ്പിച്ചശേഷം രണ്ടുതവണ കരണംമറിഞ്ഞ പീറ്റര്‍ നിലതെറ്റി മൈതാനത്ത് വീഴുകയായിരുന്നു.

football

ഉടന്‍ പീറ്ററിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ചന്‍മാരി വെസ്റ്റ് എഫ്‌സിയുമായുള്ള മല്‍സരത്തിനിടെ കളിയുടെ അറുപത്തിരണ്ടാം മിനിറ്റിലായിരുന്നു സംഭവം. ഒരു ഗോളിന് പിന്നില്‍ നില്‍ക്കുകയായിരുന്നു ബത്‌ലഹേം വെങ്ത്‌ലാങ് എഫ്‌സി. ഗോള്‍ പോസ്റ്റിലിടിച്ചു മടങ്ങിയ ഒരു ഫ്രീകിക്ക് വലയിലാക്കിയ പീറ്റര്‍ പെനാല്‍റ്റി ബോക്‌സിന് തൊട്ടുപുറത്ത് രണ്ടുതവണ കരണം മറിഞ്ഞയുടന്‍ ഗ്രൗണ്ടില്‍ വീണു.

ഗോള്‍ ആഘോഷത്തിനെത്തിയ സഹകളിക്കാര്‍ ഉടന്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. പീറ്ററിന് മാരകമായ പരിക്കാണ് ഏറ്റതെന്നറിയാതെ കളി പുന:രാരംഭിക്കുകയും ചെയ്തു. നട്ടെല്ലിനേറ്റ പരിക്കാണ് പീറ്ററിന്റെ ജീവന്‍ കവര്‍ന്നത്. ഇതാദ്യമാണ് സന്തോഷം പ്രകടിപ്പിക്കുന്നതിനിടയില്‍ ഒരു കളിക്കാരന്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Goal celebration; football Player dies in Mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X