കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണയസ്വര്‍ണത്തിന് പകരം വ്യാജസ്വര്‍ണമെന്ന് പരാതി

  • By Soorya Chandran
Google Oneindia Malayalam News

ഇന്‍ഡോര്‍: പണയം വച്ച സ്വര്‍ണത്തിന് പകരം വ്യാജ സ്വര്‍ണം നല്‍കിയതായി ആക്ഷേപം. മലയാളികളുടെ സ്വര്‍ണപണയ സ്ഥാപനമായ മണപ്പുറം ഗോള്‍ഡ് ലോണ്‍സിനെതിരെയാണ് ആക്ഷേപം. ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്‍ഡോറിലെ ഒരു ഭൂമിക്കച്ചവടക്കാരണത്രെ പരാതിക്കാരന്‍. ജൂണ്‍ 8 നാണ് സംഭവം. പണയംവച്ച സ്വര്‍ണം തിരിച്ചെടുത്ത ഗജേന്ദ്ര യാദവ് എന്നയാള്‍ സ്ഥാപനത്തിലെത്തി ബഹളം വക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.

Gold Ornaments

പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി മൂന്ന് ലക്ഷം രൂപ സ്വര്‍ണം പണയം വച്ച് മണപ്പുറം ഗോള്‍ഡ് ലോണ്‍സില്‍ നിന്ന് വായ്പയെടുത്തു എന്നാണ് ഗജേന്ദ്ര യാദവ് അവകാശപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു ഇത്. പിന്നീട് പലിശ സഹിതം പണം തിരിച്ചടപ്പോള്‍ തിരികെ കിട്ടിയത് വ്യാജ ആഭരണങ്ങളാണെന്നാണ് ഗജേന്ദ്ര ആരോപിക്കുന്നത്.

മണപ്പുറത്ത് നിന്ന് സ്വര്‍ണം എടുത്ത് മറ്റൊരു പണയ സ്ഥാപനത്തില്‍ കൊണ്ടു ചെന്നപ്പോഴാണ് സ്വര്‍ണത്തില്‍ പാതിയിലധികവും വ്യാജനാണെന്ന് തെളിഞ്ഞതത്രെ. താന്‍ തിരിച്ചെടുത്ത സ്വര്‍ണത്തില്‍ എഴുപതിനായിരം രൂപയുടേത് മാത്രമാണ് യഥാര്‍ത്ഥ സ്വര്‍ണമെന്നും ഗജേന്ദ്ര യാദവ് പറയുന്നുണ്ട്.

പണയം വച്ച ആഭരണങ്ങളുടെ മാതൃകയില്‍ വ്യാജ ആഭരണം നിര്‍മിച്ച് നല്‍കി എന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം പോലീസില്‍ പരാതിപ്പെടാന്‍ യാദവ് തയ്യാറായിട്ടില്ല. ജൂണ്‍ 9 ന് കടയിലെത്തിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണത്രെ സ്ഥാപന അധികൃതര്‍ വാക്ക് കൊടുത്തിരിക്കുന്നത്.

പറഞ്ഞ ദിവസം പ്രശ്‌നത്തില്‍ തീരുമാനമായില്ലെങ്കില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ഗജേന്ദ്ര യാദവ് പറയുന്നത്. പരാതി സംബന്ധിച്ച് മണപ്പുറം ഗോള്‍ഡ് ലോണ്‍സിനെ ബന്ധപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച് വരുകയാണെന്നാണത്രെ മാനേജര്‍ പറഞ്ഞത്.

എന്തായാലും സ്വര്‍ണം പണയം വച്ച് കാര്യങ്ങള്‍ നടത്തുന്നവര്‍ അത് തിരിച്ചെടുക്കുമ്പോള്‍ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.

English summary
Gold loan firm returned fake ornaments instead of real one: report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X