ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണം... അമിത് ഷായുടെ റോഡ് ഷോയില്‍ വീണ്ടും പ്രകോപന മുദ്രാവാക്യം!!
ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും പ്രകോപനപരമായ മുദ്രാവാക്യവുമായി ബിജെപി. ഇത്തവണ ആഭ്യന്തര മന്ത്രി അമിത് ഷായുടെറോഡ് ഷോയിലാണ് ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്നുള്ള മുദ്രാവാക്യം ഉയര്‍ന്ന്. നേരത്തെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ നേതാക്കളെല്ലാം വിവാദ പ്രസ്താവനകളാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ റോഡ് ഷോയില്‍ തന്നെ പ്രകോപന മുദ്രാവാക്യം ഉയര്‍ന്നത്.
തിരഞ്ഞെടുപ്പിന്റെ സമയത്ത് തനിക്ക് ദില്ലിയിലെ ജനങ്ങളുമായി സംസാരിക്കാന്‍ സാധിച്ചു. ദില്ലി നിവാസികള്‍ വ്യാജ വാഗ്ദാനങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. പ്രീണനവും അരാജകത്വവുമാണ് ദില്ലി ഭരണത്തില്‍ നടക്കുന്നത്. ഇപ്പോള്‍ ദില്ലിയിലെ ജനങ്ങള്‍ക്ക് വേണ്ടത് വികസനവും വളര്‍ച്ചയുമാണ്. ജനങ്ങളുടെ പിന്തുണയില്‍ നിന്ന് ഒരു കാര്യം വ്യക്തമായി, ഫെബ്രുവരി 11ന് ബിജെപി അധികാരത്തില്‍ വരും. 45 സീറ്റിലധികം നേടുമെന്നും അമിത് ഷാ പറഞ്ഞു.
വര്‍ഗീയപരമായ വേര്‍തിരിവിനാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ശ്രമിച്ചതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം എഎപിക്കെതിരെ കടുത്ത ആരോപണവുമായി മനോജ് തിവാരിയും രംഗത്തെത്തി. കെജ്‌രിവാളിന് ബിജെപി വിജയിക്കുമെന്ന് അറിയാമെന്ന് തിവാരി പറഞ്ഞു. കെജ്‌രിവാളിന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ചര്‍ച്ച നടത്തണമെന്നാണ് ആഗ്രഹം. അതിലൂടെ തന്നെ ബിജെപിക്ക് വിജയം ഉറപ്പാണെന്ന് വ്യക്തമാണ്. ഇത് കെജ്‌രിവാളും ദില്ലിയിലെ ജനങ്ങളും തമ്മിലുള്ള പോരാട്ടമാണെന്നും തിവാരി പറഞ്ഞു.
ഷഹീന്‍ബാഗിലെ ഷൂട്ടര്‍ എഎപി പ്രവര്‍ത്തകനാണെന്നും പോലീസ് അതിന്റെ ഫോട്ടോ കണ്ടെടുത്തെന്നും മനോജ് തിവാരി പറഞ്ഞു. അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി ദില്ലിയുടെ മുഖ്യമന്ത്രിയാണെന്നും, അത് പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും അമിത് ഷാ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന് ബിജെപിയുമായി സംവാദം നടത്തണമെങ്കില്‍, ഏത് നേതാവ് വേണമെങ്കിലും അതിന് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.
മോദിയെ ജനം ആറ് മാസത്തിനുള്ളില്‍ തല്ലുമെന്ന് രാഹുല്‍... അതൊന്നും തനിക്ക് ഏല്‍ക്കില്ലെന്ന് മറുപടി!!