കുട്ടികള്‍ മരിച്ച സംഭവം; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പുര്‍ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന് പിന്നാലെയാണ് അന്വേഷണം.

ഗോരഖ്പുരിലെ ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ അറുപതിലധികം കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ലക്‌നൗവില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മജിസ്‌ട്രേറ്റുതല അന്വേഷണത്തിനാണ് ഉത്തരവിട്ടതെന്ന് അറിയിച്ചത്. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ആദിത്യനാഥ് അറിയിച്ചു.

gorakhpurhospitaltragedy

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചത് പുറത്തുവന്നിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു. ആദിത്യനാഥിന്റെ മുന്‍ ലോക്‌സഭാ മണ്ഡലമാണ് ഗോരഖ്പുര്‍. കുട്ടികളുടെ മരണത്തിനു കാരണം മൊത്തത്തിലുള്ള ശുചിത്വമില്ലായ്മയും തന്‍മൂലമുണ്ടാകുന്ന രോഗങ്ങളുമാണെന്നാണ് സര്‍ക്കാര്‍ വാദം.

English summary
Gorakhpur Hospital Tragedy: Yogi Orders Probe Against Oxygen Supplier
Please Wait while comments are loading...