കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സുമാര്‍ക്ക് ശുഭവാര്‍ത്ത; വിദേശ റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സിവഴിമാത്രം

  • By Gokul
Google Oneindia Malayalam News

ദില്ലി: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ലക്ഷക്കണക്കിന് രൂപ വാങ്ങുന്നുവെന്ന വ്യാപകമായ പരാതിയെ തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് ഇനിമുതല്‍ സര്‍ക്കാര്‍ ഏജന്‍സിവഴിമാത്രമായി നിജപ്പെടുത്തി. ഏപ്രില്‍ 30 മുതല്‍ സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സികള്‍ വഴി മാത്രമാവും റിക്രൂട്ട്‌മെന്റ്. കേരളത്തിലെ ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സ്, ഒ.ഡി.ഇ.പി.സി വഴിയായിരിക്കും നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ നടക്കുക.

നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് നേരത്തെ 25 ലക്ഷം രൂപവരെയാണ് തൊഴിലന്വേഷകരില്‍ നിന്നും ഏജന്‍സികള്‍ വാങ്ങിയിരുന്നത്. പല ഏജന്‍സികളും വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതെ നഴ്‌സുമാരെ വഞ്ചിക്കുന്നതും പതിവാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നത് തൊഴിലന്വേഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.

nurses

നഴ്‌സിങ് ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറെ സഹായകരമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. കിടപ്പാടംപോലും പണയപ്പെടുത്തിയാണ് പലരും വിദേശങ്ങളില്‍ ജോലിക്ക് ചേരുന്നത്. വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും സ്വകാര്യ ഏജന്‍സികളും തമ്മിലുള്ള രഹസ്യ ധാരണയെ തുടര്‍ന്നാണ് വന്‍ തുക ഈടാക്കിയിരുന്നത്.

പുതിയ തീരുമാനപ്രകാരം വിദേശ രാജ്യങ്ങളിലുള്ള ഒഴിവുകള്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കാതെ നഴ്‌സിങ് വിസയ്ക്ക് അനുമതി നല്‍കില്ല. സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെങ്കില്‍ സര്‍ക്കാരിനെ മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്.

English summary
Government agencies to hire nurses for overseas jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X