50 കിലോമീറ്ററിനുള്ളില്‍ ഒരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രം..പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

Subscribe to Oneindia Malayalam

ദില്ലി: പുതിയതായി 149 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ആര്‍ക്കും 50 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട സ്ഥിതി ഉണ്ടാകരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇതിനായി 149 പുതിയ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

ആദ്യഘട്ടത്തില്‍ 86 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് സ്ഥാപിക്കുക. ഇതില്‍ 52 എണ്ണം ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നവയാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പുതിയവ ഉടന്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

sushma-swaraj

താന്‍ മന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ രാജ്യത്ത് ആകെ 77 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ആളുകള്‍ക്ക് ഒരുപാടു ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ടെന്ന് താന്‍ മനസ്സിലാക്കി. അങ്ങനെ ഒരാളും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ 50 കിലോമീറ്ററിലധികം സഞ്ചരിക്കണ്ടേി വരുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയതു കൊണ്ടാണ് പുതിയ 149 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.

English summary
Government announces 149 new Post Office Passport Seva Kendras
Please Wait while comments are loading...