ചൈനയും പാകിസ്ഥാനും ഒന്നിച്ചു വരാൻ സാഹചര്യമൊരുക്കിയത് വലിയ കുറ്റം; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ
ദില്ലി;കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ജമ്മു കാശ്മീരിൽ ചൈനയും പാകിസ്ഥാനും ഒന്നിച്ചു വരാൻ സാഹചര്യമൊരുക്കിയത് വലിയ കുറ്റമാണ്. ചൈനയ്ക്ക് വലിയ പദ്ധതിയുണ്ട്. ഇത് കുറച്ചു കാണേണ്ട, രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞു.
പുറത്തുനിന്നും അകത്തുനിന്നും രാഷ്ട്രം അപകടത്തിലാണ്, തനിക്ക് അത് സന്തോഷം നൽകുന്ന കാര്യമല്ല. ഇത് തന്നെ ആശങ്കപ്പെടുത്തുന്നു.ചൈനയും പാകിസ്താനും ഒരുമിച്ച് വരാതിരിക്കുക എന്നതായിരിക്കണം ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യം. എന്നാൽ നിങ്ങൾ ചെയ്തത് അവരെ ഒന്നിപ്പിച്ചു എന്നതാണ്. നമ്മൾ അഭിമുഖീകരിക്കുന്നതിനെ കുറച്ചുകാണരുത്. ഇത് ഇന്ത്യക്ക് ഗുരുതരമായ ഭീഷണിയാണ്, രാഹുൽ കൂട്ടിച്ചേർത്തു. ജമ്മുകാശ്മീരിൽ കേന്ദ്രം നടപ്പാക്കിയത് തെറ്റായ നടപടിയാണെന്നും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ പ്രതിപാദിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ വർഷം റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയ്ക്ക് അതിഥി ഇല്ലാതിരുന്നത് രാജ്യം പൂർണമായും ഒറ്റപ്പെട്ടത് കൊണ്ടും ചുറ്റപ്പെട്ടത് കൊണ്ടുമാണ്. നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ചൈന എന്നിവിടങ്ങളിലാണ് നമ്മൾ ചുറ്റപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് ഇതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി ഡോ ജയശങ്കർ രംഗത്തെത്തി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ചൈനയും പാകിസ്ഥാനും ഒരുമിച്ച് പ്രവർത്തിച്ചതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'പാക്കിസ്ഥാനേയും ചൈനയേയും ഒരുമിച്ച് കൊണ്ടുവന്നത് ഈ സർക്കാരാണെന്നാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചത്. ഈ ചരിത്രം പരിശോധിക്കാം
1963ൽ പാകിസ്ഥാൻ ഷാക്‌സ്‌ഗാം താഴ്‌വര നിയമവിരുദ്ധമായി ചൈനയ്ക്ക് കൈമാറി.
1970-കളിൽ പാക് അധീന കാശ്മീർ വഴി ചൈന കാരക്കോറം ഹൈവേ നിർമ്മിച്ചു.1970 മുതൽ ഇരു രാജ്യങ്ങളും തമ്മിൽ അടുത്ത ആണവ സഹകരണം ഉണ്ടായിരുന്നു.2013-ൽ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ആരംഭിച്ചു, ജയശങ്കർ ട്വീറ്റിൽ പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡിന് അതിഥികൾ പങ്കെടുത്താതിരുന്നത് സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആരോപണത്തിനും ജയശങ്കർ മറുപടി നൽകി. കൊവിഡ് പ്രതിസന്ധി മൂലമാണ് ഇക്കുറി അതിഥികൾ ഇല്ലാതിരുന്നു. അവർ പക്ഷേ ജനുവരി 27 ന് അവർ ഒരു വെർച്വൽ ഉച്ചകോടി നടത്തി. ഇന്ത്യയിൽ കഴിയുന്നവർക്ക് രാജ്യം കൊവിഡ് ഭീതിയ്ക്കിടെയാണ് റിപബ്ലിക്ക് ദിനം ആഘോഷിച്ചതെന്ന് വ്യക്തമായി അറിയാമെന്നും രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications