നികുതി വെട്ടിപ്പുകാരെ കൈയോടെ പിടിക്കും, 'ഓപ്പറേഷന്‍ ക്ലീന്‍ മണി' പുതിയ സൈറ്റുമായി സര്‍ക്കാര്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കള്ളപണത്തിനെതിരെയുള്ള പോരാട്ടത്തിനായി പുതിയ വെബ്‌സൈറ്റുമായി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന വെബ്‌സൈറ്റിലൂടെ നികുതിദായകരെ സഹായിക്കാനാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

നികുതി അടയ്ക്കാതെ അധിക പണം കൈകാര്യം ചെയ്യുന്നത് അപകടമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി.

arun-jaitley

ജനങ്ങളുടെ ആശയകുഴപ്പം അകറ്റാനും കൃത്യമായി നികുതി ഇടപ്പാടുകള്‍ക്ക് സഹായിക്കാനുമാണ് പുതിയ വെബ്‌സൈറ്റ് സേവനം ആരംഭിച്ചിരിക്കുന്നതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

നോട്ട് നിരോധനത്തിന് ശേഷം 16, 398 കോടി രൂപയുടെ നികുതി അടയ്ക്കാത്ത പണം കിട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ടാക്‌സസ് ചെയര്‍മാന്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം നികുതിയ അടവില്‍ 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ചെയര്‍മാന്‍ സുശീല്‍ പറഞ്ഞു.

English summary
Government launches 'Operation Clean Money' website, says 'no longer safe to deal with excessive cash'.
Please Wait while comments are loading...