Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുവിലെ ഗവർണറുടെ പണി വൈൻ കുടിക്കലും ഗോൾഫ് കളിക്കലുമാണന്ന് സത്യപാൽ മാലിക്

ദില്ലി: ഗവർണർമാർക്ക് ഒരു ജോലിയൊന്നുമില്ലെന്ന് ഗോവ ഗവർണർ സത്യപാൽ മാലിക്. ജമ്മു കാശ്മീരിലെ ഗവർണറുടെ ജോലി ഗോൾഫ് കളിക്കലും വൈൻ കുടിക്കലുമാണെന്നും സത്യപാൽ പറഞ്ഞു. സത്യപാലിന്റെ ജൻമനാടായ ഉത്തർപ്രദേശിലെ ബഗ്പതിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു മുൻ കാശ്മീർ ഗവർണർ കൂടിയായ മാലികിന്റെ പ്രതികരണം.

ഗവർണർമാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കശ്മീർ ഗവർണറായ ഒരാൾ സാധാരണയായി വീഞ്ഞ് കുടിക്കുകയും ഗോൾഫ് കളിക്കുകയുമാണ് ചെയ്യാറുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാർ ഏതെങ്കിലും തർക്കത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ബാഗ്പത്തിൽ പറഞ്ഞു.

satya-pal-malik

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുന്ന സമയത്ത് ജമ്മുകാശ്മീർ ഗവർണറായിരുന്നു സത്യപാൽ മാലിക്. കാശ്മീർ വിഭജനം പോലുള്ള നിർണായക തീരുമാനമെടുക്കുന്നതിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സത്യപാൽ നേരത്തേ പ്രതികരിച്ചിരുന്നു.

താൻ വളരെ പ്രശ്നം പിടിച്ചൊരു സംസ്ഥാനത്ത് ആയിരുന്നു മുൻപ് പ്രവർത്തിച്ചത്. എന്നാൽ അവിടുത്ത സാഹചര്യങ്ങൾ താൻ വിജയകരമായി കൈകാര്യം ചെയ്തുവെന്നും ഗോവ ഗവർണറായി ചുമതല ഏൽക്കവെ മാലിക് പറഞ്ഞിരുന്നു.

ജമ്മുകാശ്മീർ ഗവർണറായിരിക്കെ സത്യപാൽ മാലിക് രാഷ്ട്രീയ നേതാക്കളുടെ ആവശ്യത്തെ അവഗണിച്ച് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത് വലിയ വിവാദമായിരുന്നു. സജ്ജാദ് ലോണിനെ കാശ്മീർ മുഖ്യമന്ത്രിയാക്കാൻ ബിജെപി ശ്രമിക്കവേയായിരുന്നു സത്യാപാലിന്റെ നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+