കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്തോജം: ഒരാഴ്ച മുന്‍പ് വരെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍, ഇന്ന് ബിജെപിയില്‍

Google Oneindia Malayalam News

ദില്ലി: മണിപ്പൂരിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജം ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂര്‍ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് അദ്ദേഹം ബിജെപി പാളയത്തില്‍ എത്തിയത്. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് കൊന്തോജത്തിന് ബിജെപി അംഗത്വം നല്‍കി. പാര്‍ട്ടി നേതാവ് സംബിത് പാത്രയുള്‍പ്പടേയുള്ള നേതാക്കള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

മണിപ്പൂരിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇത്തരത്തിലൊരു കൂടുമാറ്റം. പിസിസി അധ്യക്ഷന്റെ കൂടി ആറോളം എംഎല്‍എമാരും ബിജെപിയില്‍ എത്തുമെന്ന പ്രചരണമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ട് വരാനായിരുന്നു കൊന്തോജത്തെ പിസിസി അധ്യക്ഷനായി കഴിഞ്ഞ ഡിസംബറില്‍ പിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്.

 kothojam

60 സീറ്റുകളിൽ 45 ൽ കുറയാത്ത സീറ്റുകള്‍ ലക്ഷ്യമിട്ട് 'മിഷൻ 2022' എന്ന രീതിയില്‍ കോണ്‍ഗ്രസ് മണിപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു ഈ സാഹചര്യത്തില്‍ കോന്തോജത്തിന്‍റെ കൂടുമാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

2017ല്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം പലതവണ ഇത്തരം കളംമാറലിന് മണിപ്പൂര്‍ സാക്ഷിയായിയായിരുന്നു. 2020 ഒഗസ്റ്റില്‍ സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്‍പ് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ഇതിനോടകം സംസ്ഥാനത്തെ 12 എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ബിജെപിയില്‍ എത്തിയത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
govindas konthoujam: Congress president till a week ago, today in BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X