Get Updates
Get notified of breaking news, exclusive insights, and must-see stories!

അവകാശികളില്ലാത്ത സ്വത്ത് സര്‍ക്കാരിന്

മുംബൈ: നിയമ പ്രകാരമുള്ള അനന്തരാവകാശികള്‍ ഇല്ലാത്ത ഭൂ സ്വത്ത് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് കോടതി. മുംബൈ ഹൈക്കോടതിയാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഭൂമിക്ക് പൊന്നിന്റെ വിലയുള്ള മുംബൈയില്‍ ഭൂമി കയ്യേറ്റം ഇപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. അവകാശികളില്ലാത്ത ഭൂമിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കിയാണ് ഒരു കേസ് പരിഗണിക്കവേ കോടതിയുടെ വിധി.

Bombay High Court

44 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ ഒരു വ്യക്തിയുടെ ഭൂമിയുടെ അവകാശം സംബന്ധിച്ച കേസിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. 1944 ല്‍ കാശിനാഥ് സാവന്ത് എന്നയാള്‍ ഘട്‌കോപാറില്‍ വാങ്ങിയ 5143 ചതുരശ്ര അടി ഭൂമിയാണ് കേസില്‍ പെട്ടത്. 19969 ല്‍ കാശിനാഥിന്റെ മരണ ശേഷം ആയിരുന്നു ഇത്.

നീല്‍കാന്ത് ഹൗസിങ് സൊസൈറ്റി ഈ സ്ഥലത്ത് കെട്ടിടം പണിതിട്ടുണ്ട്. കാശിനാഥില്‍ നിന്ന് തങ്ങള്‍ വാങ്ങിയതാണ് ഈ സ്ഥലം എന്നാണ് ഹൗസിങ് സൊസൈറ്റിയുടെ വാദം. എന്നാല്‍ ഇവരുടെ പക്കല്‍ അതിനുള്ള രേഖകള്‍ ഒന്നും തന്നെ ഇല്ലതാനും. അവിടെത്തെ കുടികിടപ്പുകാരനായിരുന്നു എന്ന് പറഞ്ഞ് മറ്റൊരാളും ഉടമസ്ഥാവകാശവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ കോടതി ഇതൊന്നും പരിഗണിച്ചില്ല. നിയമപ്രകാരം അവകാശി ഉണ്ടോ എന്ന് മാത്രമായിരുന്നു കോടതിയുടെ ചോദ്യം. അങ്ങനെ അവകാശികള്‍ ഇല്ലെങ്കില്‍ ആ സ്ഥലം സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് വിധിക്കുകയും ചെയ്തു. സ്ഥലത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഈ വിധി ബാധകം. മറ്റ് സ്വത്തുക്കളും ഇങ്ങനെ തന്നെ. അവകാശികള്‍ ഇല്ലെങ്കില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. ബാങ്ക് അക്കൗണ്ടുകള്‍ പോലും ഇങ്ങനെ ചെയ്യണമെന്നാണ് കോടി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+