വിമാന ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന നിരക്ക് കുറയും
ദില്ലി: വിമാന ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് കൃത്യമായ നിരക്കുകള്‍ ഇപ്പോള്‍ ഇല്ല. 1500 മുതല്‍ മുഴുവന്‍ നിരക്കും യാത്രക്കാര്‍ക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ടിക്കറ്റുകള്‍ റദ്ദാക്കുന്ന ചാര്‍ജ് അടിസ്ഥാന നിരക്കിനേക്കാള്‍ കൂടാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. റദ്ദാക്കുന്ന ചാര്‍ജില്‍ എയര്‍പോര്‍ട്ട് ചാര്‍ജ്, സര്‍വ്വീസ് ടാക്സ് എന്നിവ ഉള്‍പ്പെടുത്താതെ യാത്രക്കാരന് തിരിച്ച് നല്‍കണം.
ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാരന് ഏതെങ്കിലും സാഹചര്യത്തില്‍ യാത്ര നിഷേധിക്കുകയാണെങ്കില്‍ വിമാന കമ്പനികള്‍ നല്കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ യാത്രക്കാര്‍ ഇല്ലാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാത്തിരിക്കാന് അധികം ബുക്കിങ് സ്വീകരിക്കാറുണ്ട്. സീറ്റ് ഒഴിവു വരാത്ത സാഹചര്യത്തില്‍ 2000 മുതല്‍ 4000 വരെയാണ് തിരിച്ച് നല്‍കുന്നത്. പിന്നീട് പുതിയ ടിക്കറ്റുകള്‍ എടുക്കുന്നതിന് കൂടുതല്‍ പണം ചിലവാകുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.