Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായനികുതി പരിധി നാല് ലക്ഷം രൂപയായി ഉയര്‍ത്തിയേക്കും

ദില്ലി: കറന്‍സി നിരോധനത്തിന് പിന്നാലെ ആദായനികുതി പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് നാല് ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത പൊതുബജറ്റിലെ പ്രധാന പ്രഖ്യാപനം ഇതായിരിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാല് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ 10 ശതമാനമായിരിക്കും ആദായനികുതി. 10 മുതല്‍ 15 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനം നികുതിയും ചുമത്തും. 20 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനമായിരിക്കും ആദായനികുതി. നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പരാതി ഈ പ്രഖ്യാപനത്തിലൂടെ മാറ്റിയെടുക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

income-tax-department

അതേസമയം, യു.പി തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ആദായനികുതി സ്ലാബില്‍ മാറ്റം വരുത്തിയുള്ള പ്രഖ്യാപനം ബജറ്റിന് മുമ്പ് തന്നെ നടത്താനും സാധ്യതയുണ്ട്. കറന്‍സി നിരോധനം യുപി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ബിജെപി ഭയക്കുന്നുണ്ട്.

കറന്‍സി നിരോധനത്തെ തുടര്‍ന്നുണ്ടായ ജനരോഷം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ജനകീയ പരിപാടികള്‍ ആവിഷ്‌കരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ വെറും പ്രചാരണം മാത്രമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+