കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം: പത്ത് പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ പോലീസുകാരനും

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഡിസി ഓഫീസിന് പുറത്താണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. കനത്ത സുരക്ഷയുള്ള കോംപ്ലക്സിന് നേരെയാണ് രാവിലെ 11 മണിയോടെ ആക്രമണമുണ്ടായത്. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായ അനന്ത്നാഗ്. കോംപ്ലക്സിനെയാണ് ലക്ഷ്യെവെച്ചിരുന്നതെങ്കിലും ഗ്രനേഡ് റോഡരികില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചു: ഇന്ത്യക്കെതിരെ യുഎസ് സെനറ്റര്‍, ഇന്ത്യയുടെ മറുപടി ഇങ്ങനെകശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചു: ഇന്ത്യക്കെതിരെ യുഎസ് സെനറ്റര്‍, ഇന്ത്യയുടെ മറുപടി ഇങ്ങനെ

പരിക്കേറ്റവരില്‍ 12 വയസ്സുള്ള കുട്ടിയും ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തോടെ പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ള ഭീകരരെ പിടികൂടാനുള്ള ശ്രമമാണ് നടന്നുവരുന്നത്. എന്നാല്‍ ആക്രമണതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം താഴ് വരയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.

army-157

നേരത്തെ സെപ്തംബര്‍ 28നാണ് സിആര്‍പിഎഫ് ഉദ്യോസ്ഥന് നേര്‍ക്ക് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ശ്രീനഗറിലെ ഡൗണ്‍ടൗണില്‍ വെച്ചായിരുന്നു സംഭവം. നവാ കടല്‍ പ്രദേശത്ത് ക്രമസമാധാന പരിപാലനത്തിനായി വിന്യസിച്ച 38 സിആര്‍പിഎഫ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കശ്മീരിലെ ബട്ടോട്ടെയില്‍ വെച്ച് സൈന്യവും ഭീകരരും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. ഒരു ജവാനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഭീകകരും സുരക്ഷാ സേനയും തമ്മില്‍ വെടിവെപ്പുണ്ടായതോടെയാണിത്.

English summary
Granade attack injures peoples in Kashmir's Ananthnag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X