കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വീഴ്ത്താന്‍ വിശാല പ്രതിപക്ഷ ഐക്യം! നിര്‍ണായകമാവുന്നത് ഇതൊക്കെ

  • By Aami Madhu
Google Oneindia Malayalam News

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യത്തിലൂടെ മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. കൂടുതല്‍ പ്രാദേശിക സഖ്യങ്ങളെ കൂടെകൂട്ടി വിശാല സഖ്യം വിപുലമാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് പയറ്റുന്നുത്. അഞ്ച് സംസ്ഥാങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുമുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം മാത്രേ ശേഷിക്കെ സഖ്യ ചര്‍ച്ചകള്‍ സജീവമാക്കി ഇന്ന് ദില്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ണായഗ യോഗം ചേരുകയാണ്. ബിജെപിക്കെതിരായ തന്ത്രങ്ങള്‍ മെനയുകയാണ് യോഗത്തിന്‍റെ ലക്ഷ്യം.2014ല്‍ മോദി എഫക്ടിന്റെ പേരില്‍ സ്വന്തമാക്കിയ ചരിത്ര വിജയം 2019ലും ആവര്‍ത്തിക്കാമെന്ന ബിജെപിയുടെ അമിത ആത്മവിശ്വാസത്തിനാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്. അതേസമയം വിശാല ഐക്യം രൂപീകരിക്കുന്നതിന് മുന്‍പ് തന്നെ ഐക്യത്തില്‍ കല്ലുകടി തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിശദ വിവരങ്ങള്‍ ഇങ്ങനെ

 മഹാ ഐക്യം

മഹാ ഐക്യം

തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് വിശാല പ്രതിപക്ഷ ഐക്യം വിപുലീകരിക്കുന്നതിനായി ദില്ലിയില്‍ തിങ്കളാഴ്ച യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ 12 നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

 ഉടക്കിട്ട് എസ്പിയും ബിഎസ്പിയും

ഉടക്കിട്ട് എസ്പിയും ബിഎസ്പിയും

അതേസമയം ബിഎസ്പി നേതാവ് മായവതിയും എസ്പി നേതാവ് അഖിലേഷ് യാദവും യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപി നിര്‍ണായകമാണെന്നിരിക്കെ ഇരുവരുടേയും നിസ്സഹകരണം വിശാല സഖ്യത്തിന് തിരിച്ചടിയായേക്കുമെന്നാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് യുപിയില്‍ ജയിക്കുന്നവര്‍ കേന്ദ്രത്തിലെ അധികാരം ഉറപ്പാക്കുന്ന സാഹചര്യത്തില്‍.

 നിര്‍ണായകമാവാന്‍ യുപി

നിര്‍ണായകമാവാന്‍ യുപി

ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യുപി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകളിലായിരുന്നു ബിജെപി ഇവിടെ നിന്ന് വിജയിച്ചു കയറിയത്. ഇതാണ് ബിജെപിയെ അധികാരത്തില്‍ എത്താന്‍ സഹായിച്ചത്. കോണ്‍ഗ്രസ് യുപിയില്‍ നിര്‍ണായക ശക്തിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തില്‍. അതുകൊണ്ടാണ് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപി നിര്‍ണായകമാകുന്നത്.

 കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

അടുത്തിടെ യുപിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായ എസ്പിയും ബിഎസ്പിയും സഖ്യത്തില്‍ ഏര്‍പ്പെടുകയും കോണ്‍ഗ്രസും ഈ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ കനത്ത പരാജയമായിരുന്നു ഈ പ്രതിപക്ഷ ഐക്യത്തിന്‍റെ ഫലം. അതുകൊണ്ട് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും എസ്പിയും ബിഎസ്പിയും സഹകരിക്കില്ലെന്ന് വ്യക്തമാക്കിയട്ടുണ്ട്.

 വല്യേട്ടന്‍ മനോഭാവം

വല്യേട്ടന്‍ മനോഭാവം

കോണ്‍ഗ്രസിന്‍റെ വല്യേട്ടന്‍ മനോഭാവമാണ് ഈ സഖ്യസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസുമായി ബിഎസ്പി സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും പിന്നീട് സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചയില്‍ അത് ഉടക്കി. ഇതോടെ ബിഎസ്പി ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

 വിശാല സഖ്യം പാളും?

വിശാല സഖ്യം പാളും?

എന്നാല്‍ യുപിയില്‍ ബിഎസ്പി നിര്‍ണായക ശക്തിയാണ്. ബിഎസ്പി ഒപ്പമുണ്ടെങ്കിലേ കോണ്‍ഗ്രസുമായി സഖ്യത്തിന് ഉള്ളൂ എന്ന നിലപാടാണ് അഖിലേഷ് യാദവിന്‍റെ എസ്പിയും സ്വീകരിച്ചിരിക്കുന്നത്. ഇരുപാര്‍ട്ടികളും നിര്‍ണായക ശക്തിയായ യുപിയില്‍ ഈ സഖ്യതകര്‍ച്ച കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വിശാല ഐക്യത്തിന് വന്‍ തിരിച്ചടിയാകും.

 മമതയേയും ചൊടിപ്പിച്ചു

മമതയേയും ചൊടിപ്പിച്ചു

കോണ്‍ഗ്രസിന്‍റെ വല്ല്യേട്ടന്‍ മനോഭാവം തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയേയും ചൊടിപ്പിച്ചിട്ടുണ്ട്. നേരത്തേ വിശാല പ്രതിപക്ഷ രൂപീകരണത്തിനുള്ള യോഗം നവംബറില്‍ നടത്താനിരുന്നപ്പോള്‍ കോണ്‍ഗ്രസിനോട് കയര്‍ത്ത് മമത യോഗം നീട്ടിവെച്ചിരുന്നു.

 കോണ്‍ഗ്രസിന് കഴിയില്ല

കോണ്‍ഗ്രസിന് കഴിയില്ല

അതേസമയം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ തിളങ്ങിയില്ലേങ്കില്‍ പ്രതിപക്ഷ സഖ്യത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കില്ല.

 പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം

പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം

അതേസമയം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നേതൃനിരയിലേക്ക് ഉയര്‍ന്ന് വരാന്‍ ആകില്ലെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. പ്രതിപക്ഷ ഐക്യത്തിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഇപ്പോഴേ തന്നെ ഉയര്‍ന്നിട്ടുണ്ട്. മമതയുടേയും സീതാറാം യെച്ചൂരിയുടേയുമെല്ലാം പേരുകളാണ് പൊതുവേ ഉയരുന്നത്.

 ഇനിയും സമയമുണ്ട്

ഇനിയും സമയമുണ്ട്

പ്രധാനമന്ത്രിയാവാന്‍ രാഹുലിന് ഇനിയും സമയമുണ്ടെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വാദം. ഇത്തരം ചര്‍ച്ചകളും വിശാല സഖ്യത്തിന് കനത്ത തിരിച്ചടിയായേക്കും. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് കച്ചകെട്ടുന്ന ബിജെപ വിശാല ഐക്യത്തില്‍ ഭയന്നിട്ടുണ്ടെന്നത് വസ്തുതയാണ്. പ്രത്യേകിച്ച് മോദി പ്രഭാവമുള്‍പ്പെടെയുള്ളവ അസ്തമിക്കുകയും ഉപതെരഞ്ഞെടുപ്പുകളില്‍ അടക്കം കനത്ത പരാജയം നേരിടുകയും ചെയ്ത സാഹചര്യത്തില്‍.

 ബിജെപിക്കെതിരായ ആയുധം

ബിജെപിക്കെതിരായ ആയുധം

അതേസമയം ഇന്ന് ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ നിലനില്‍ക്കുന്ന കല്ലുകടികള്‍ എല്ലാം പരിഹരിക്കപ്പെട്ടേക്കും. രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ അടക്കം ബിജെപിക്കെതിരെ തിരിച്ചടിക്കാനുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ച പകരുന്നതാകും യോഗം. രാമജന്‍മഭൂമി വിഷയങ്ങളിലടക്കം ഇന്ന് പ്രതിപക്ഷ ഐക്യം യോജിച്ച തിരുമാനം കൈക്കൊള്ളും.

English summary
Grand Alliance Meet to Skirt Leadership Question as Congress's 'Big Brother' Attitude Irks Regional Satraps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X