• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി പ്രവര്‍ത്തകര്‍ വില്‍ക്കപ്പെടുന്നു; സുരേന്ദ്രന്‍റെ ജാഥ പൊളിക്കാന്‍ രഹസ്യ യോഗം, പോര് ശക്തം

  • By Desk

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും ബിജെപി കേരള ഘടകത്തിലെ ഗ്രൂപ്പ് പോരിന് ശമനമില്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമെന്ന് കേന്ദ്ര നേതൃത്വം വിലിയിരുത്തുമ്പോഴും സംസ്ഥാനഘടകത്തിലെ ഗ്രൂപ്പ് വഴക്ക് പാര്‍ട്ടിയെ തെല്ലൊന്നുമല്ല അലട്ടുന്നത്.

മറ്റു പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയാക്കി പ്രഖ്യാപനത്തിന് തയ്യാറായി നില്‍ക്കുമ്പോള്‍ ബിജെപിയില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ തുടരുകയാണ്. ഇതിനിടെയാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് പുതിയ കത്ത് വിവാദവും ഉണ്ടായിരിക്കുന്നത്.

ബിജെപി പ്രവര്‍ത്തകര്‍ വില്‍ക്കപ്പെടുന്നു

ബിജെപി പ്രവര്‍ത്തകര്‍ വില്‍ക്കപ്പെടുന്നു

ബിജെപി പ്രവര്‍ത്തകര്‍ വില്‍ക്കപ്പെടുന്നു എന്ന തലക്കെട്ടിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി കത്ത് പ്രചരിക്കാന്‍ തുടങ്ങിയത്. ഒരുവിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശിക്കുന്ന കത്തുകള്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് തപാല്‍മാര്‍ഗ്ഗമാണ് എത്തിച്ചു നല്‍കിയത്.

കത്തിലുണ്ടായിരുന്നത്

കത്തിലുണ്ടായിരുന്നത്

സംസ്ഥാന നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളായിരുന്നു കത്തിലുണ്ടായിരുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കത്ത് പ്രചരിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ സംസ്ഥാന ഐടി സെല്‍ കണ്‍വീനര്‍ ആനന്ദ് എസ് നായരെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

കീശ നിറക്കുന്ന തിരക്ക്

കീശ നിറക്കുന്ന തിരക്ക്

മറ്റുള്ള മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന തിരക്കിലാണെങ്കില്‍ ബിജെപി നേതാക്കള്‍ തങ്ങളുടെ കീശ നിറക്കുന്ന തിരക്കിലാണെന്നതാണ് കത്തിലെ ശ്രദ്ധേയമായ പരാമര്‍ശം. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്കെതിരേയും കത്തില്‍ ആരോപണമുന്നയിക്കുന്നുണ്ട്.

പിടിവാശി

പിടിവാശി

നിലവിലെ സംസ്ഥാന പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതില്‍ ആര്‍എസ്എസിലെ ചില നേതാക്കള്‍ കാട്ടിയ പിടിവാശി അവരെ തിരിഞ്ഞു കുത്തിയിരിക്കുകയാണ്. പ്രസിഡന്‍റിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കത്തില്‍ വിമര്‍ശനമുണ്ട്.

മുരളീധര പക്ഷം

മുരളീധര പക്ഷം

കത്തിന് പിന്നില്‍ മുരളീധര പക്ഷമാണെന്നാണ് പാര്‍ട്ടിയിലെ എതിര്‍ചേരിയുടെ ആരോപണം. കത്ത് പ്രചരിച്ച സംഭവത്തില്‍ ഐടി സെല്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട ആനന്ദ് എസ് നായര്‍ മുരളീധര പക്ഷവുമായി അടുപ്പമുള്ളയാളാണ്.

ഐടി സെല്‍

ഐടി സെല്‍

കത്തയക്കാനുള്ള നേതാക്കളുടെ മേല്‍വിലാസം സംഘടിപ്പിച്ചത് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നിന്നാണ് സംഘടിപ്പിച്ചത് എന്ന സംശയമാണ് ഐടി സെല്‍ കണ്‍വീനര്‍ക്കെതിരായ നടപടിയില്‍ കലാശിച്ചത്. തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ കൃഷ്ണകുമാറിനാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.

രഹസ്യ യോഗം

രഹസ്യ യോഗം

അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ നേതൃത്തില്‍ മാര്‍ച്ച് 5 ന് ആരംഭിക്കുന്ന തെക്കന്‍ മേഖലാ ജാഥ പൊളിക്കാന്‍ എതിര്‍ ചേരി രഹസ്യ യോഗം ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

 പ്രമുഖ നേതാക്കള്‍

പ്രമുഖ നേതാക്കള്‍

സംസ്ഥാന വക്താവിന്‍റെ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തില്‍ മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തുവെന്നാണ് വിവരം. ആര്‍എസ്എസ് നിയോഗിച്ച് സംഘടാന സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി

പരാതി

സുരേന്ദ്രന്‍റെ ജാഥ പൊളിക്കാന്‍ രഹസ്യ യോഗം ചേര്‍ന്നതിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംഘടനാ സെക്രട്ടറി രാംലാല്‍ എന്നിവര്‍ക്ക് മുരളീധര പക്ഷം പരാതി നല്‍കിയിട്ടുണ്ട്. ജാഥക്ക് മുന്നോടിയായി ബൂത്ത് യോഗങ്ങള്‍ ചേര്‍ന്ന് ഒരുക്കം നടത്തണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും പലയിടത്തും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍ സുരേന്ദ്രനെ മത്സരിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിവര്‍ത്തന്‍ യാത്രയുടെ തെക്കന്‍മേഖലാ ചുമതല സുരേന്ദ്രന് നല്‍കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മാര്‍ച്ച അഞ്ചിന് തുടങ്ങുന്ന യാത്ര പത്തനംതിട്ട ലോക്സഭാ മണ്ഡ‍ലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോവുന്നത്.

തിരുവനന്തപുരം കഴിഞ്ഞാല്‍

തിരുവനന്തപുരം കഴിഞ്ഞാല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കഴിഞ്ഞാല്‍ പിന്നെ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലം പത്തനതിട്ടയാണ്. ശബരിമല വിഷയത്തിലുള്‍പ്പടെ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് ജനപിന്തുണ കിട്ടുമെന്നും തന്നെയാണ് ബിജെപി ഉറച്ചു വിശ്വസിക്കുന്നത്.

എംടി രമേശിനെ

എംടി രമേശിനെ

സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശിനെ നേരത്തെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന് വേണ്ടി മുരളീധര പക്ഷം ശക്തമായ ചരടുവലികളാണ് നടത്തുന്നത്. ഈ നീക്കങ്ങളുടെ ഭാഗമായാണ് മലബാറില്‍ നിന്നുള്ള സുരേന്ദ്രന് തെക്കന്‍ മേഖല ജാഥയുടെ ചുമതല നല്‍കിയിരിക്കുന്നത്.

വിലയിരുത്തല്‍

വിലയിരുത്തല്‍

ശബരിമല സമരങ്ങളെത്തുടര്‍ന്ന് ദിവസങ്ങളോളം ജയിലില്‍ക്കിടന്ന സുരേന്ദ്രന് പത്തനംതിട്ട മണ്ഡലത്തിലെ പാര്‍ട്ടി അണികളെ പരമാവധി ഊര്‍ജസ്വലരാക്കാന്‍ കഴിയുമെന്നാണ് ബിജെപിയിലെ വലിയൊരു വിഭാഗം നേതാക്കളും അണികളും വിലയിരുത്തുന്നത്.

English summary
group conflict in kerala bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X