Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വാക്സിനും വെന്റിലേറ്ററിനുമടക്കം നികുതിയിളവ് പരിഗണനയിൽ; അന്തിമ തീരുമാനം ജിഎസ്ടി കൗൺസിലിന്റേത്

വാക്സിന്റെ നികുതി പൂർണമായും മറ്റ് കോവിഡ് അനുബന്ധ സാധനങ്ങളുടെ നികുതി ഹ്രസ്വകാലത്തേക്കും നിർദേശം ഉയർന്നിരുന്നു

തിരുവനന്തപുരം: കോവിഡ് വാക്സിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴിവാക്കിയേക്കും. വെള്ളിയാഴ്‌ച നടക്കുന്ന ജിഎസ്‌ടി കൗൺസിൽ യോഗമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജിഎസ്ടി ഫിറ്റ്മെന്റ് പാനലിൽ കോവിഡ് വാക്സിന്റെ നികുതി പൂർണമായും മറ്റ് കോവിഡ് അനുബന്ധ സാധനങ്ങളുടെ നികുതി ഹ്രസ്വകാലത്തേക്കും നിർദേശം ഉയർന്നിരുന്നു. ഇത് കേന്ദ്രം അംഗീകരിക്കാനാണ് സാധ്യത.

vaccine

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, പൾസ് ഓക്സിമീറ്റർ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവയ്ക്കായി ഏറ്റവും കുറഞ്ഞ ജിഎസ്ടി സ്ലാബ് 5 ശതമാനമായി നിർദ്ദേശിച്ചിട്ടുണ്ട്, ഇത് നിലവിൽ 12 ശതമാനമാനമാണ്. നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കോവിഡ് വാക്സിന്റെ നികുതി പൂർണമായി കുറയ്ക്കുന്നില്ലെങ്കിൽ 0.1 ശതമാനത്തിലേക്ക് താഴ്ത്തുക എന്ന നിർദേശമാണ് ജിഎസ്ടി കൗൺസിലിന് മുന്നിലുള്ളത്. മൂലധന ചെലവുകൾ വലിയ തോതിൽ വെട്ടിക്കുറയ്‌ക്കുന്നത് ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം നിർണായകമായിരിക്കും.

Recommended Video

cmsvideo
    Covid 19 originated at Wuhan Lab : Reports | Oneindia Malayalam

    കോവിഡ് വാക്സിനിൽ പ്രതിസന്ധിയാണ് സംസ്ഥാന സർക്കാരുകൾ നേരിടുന്നത്. കേന്ദ്ര വിഹിതം വൈകുന്ന സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് വില നൽകി വാക്സിൻ വാങ്ങേണ്ട അവസ്ഥയിലാണ് സംസ്ഥാനങ്ങൾ. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ വാങ്ങുകയും ചെയ്തു. ഇത് ഖജനാവിനെ ബാധിക്കുമെന്നതിനാലാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. അതേസമയം പല സംസ്‌ഥാനങ്ങൾ തങ്ങളുടെ മൂലധന ചെലവുകൾ വെട്ടിക്കുറയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+