കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ ആദ്യ ഘട്ടത്തിൽ വിധിയെഴുതുക 89 മണ്ഡലങ്ങൾ; 2019 ആവർത്തിക്കുമോ? പ്രതീക്ഷയോടെ ബിജെപി

Google Oneindia Malayalam News

അഹമ്മദാബാദ്: സൗരാഷ്ട്രയിലെ 19 ജില്ലകളും ദക്ഷിണ മേഖലയും ഉൾപ്പെടെ 89 മണ്ഡലങ്ങളിലാണ് ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. ഇതിൽ 41 മണ്ഡലങ്ങൾ റൂറൽ വിഭാഗത്തിലും 17 മണ്ഡലങ്ങൾ നഗരവിഭാഗത്തിലും ഉൾപ്പെടുന്നത്.

89 ൽ 43 മണ്ഡലങ്ങളാണ് ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നത്. 17 മണ്ഡലങ്ങൾ കോൺഗ്രസ് കോട്ടകളും. 2012-ലെയും 2017-ലെയും തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടികൾക്കും പ്രത്യേകിച്ച് പിടികൊടുക്കാത്ത 28 മണ്ഡലങ്ങൾ കൂടിയുണ്ട് ഇവിടെ.

 ആദ്യ ഘട്ടത്തിലുള്ളത്

ആദിവാസി വോട്ടുകൾ കൂടുതലുള്ള നിരവധി നിയമസഭാ മണ്ഡലങ്ങൾ ആദ്യഘട്ടത്തിലുണ്ട്. ദക്ഷിണ ഗുജറാത്തിലെ ഡാങ്, നവസാരി, നർമ്മദ, താപി, വൽസാദ് എന്നീ ജില്ലകൾ ആദിവാസി സമൂഹത്തിന് സ്വാധീനമുള്ള പ്രദേശമാണ്. ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) നേതാവ് ഛോട്ടുഭായ് വാസവ പ്രതിനിധീകരിക്കുന്ന ജഗാഡിയയും ഒന്നാം ഘട്ട വോട്ടെടുപ്പിൽ പെടുന്ന മണ്ഡലമാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു 89 മണ്ഡലങ്ങളിലും അരങ്ങേറിയത്. 38 സീറ്റും 42 ശതമാനം വോട്ട് വിഹിതവും കോൺഗ്രസ് നേടിയപ്പോൾ ബി ജെ പിക്ക് ലഭിച്ചത് 48 സീറ്റുകളും 49 ശതമാനം വോട്ട് വിഹിതവുമാണ്. അതേസമയം 2012 ലെ തിരഞ്ഞെടുപ്പിലാകട്ടെ കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള വിടവ് ഏറെ വലിതായിരുന്നു. കോൺഗ്രസിനേക്കാൾ പത്ത് ശതമാനം അധികം നേടിയായിരുന്നു (48 ശതമാനം) ബി ജെ പി ജയം.

ഞെട്ടിക്കുന്ന പ്രകടനം

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ബി ജെ പി കാഴ്ച വെച്ചത്. 89 ൽ 85 സീറ്റുകളിലും 62 ശതമാനത്തോളം വോട്ട് വിഹിതവുമായി ബി ജെ പി അട്ടിമറി വിജയം കാഴ്ച വെച്ചു. എന്തായാലും ഇക്കുറി ആം ആദ്മിയുടെ കടന്ന് വരവോടെ ഈ സമവാക്യങ്ങളിൽ എല്ലാം വലിയ മാറ്റങ്ങൾ വന്നേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ആം ആദ്മി കോൺഗ്രസ് വോട്ടുകളാണ് പിടിക്കുകയെന്ന് ബി ജെ പിയും മറിച്ച് കോൺഗ്രസും ആശ്വസിക്കുമ്പോഴും ആം ആദ്മിയുടെ കടന്ന് വരവ് ഇരു പാർട്ടികളേയും ഒരുപോലെ അങ്കലാപ്പിലാക്കുന്നുണ്ട്.

'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ

സൗരാഷ്ട്ര-നഗര മേഖലകൾ

നിലവിൽ സൗരാഷ്ട്ര മേഖലയിലും നഗര മേഖലകളിലുമെല്ലാം വലിയ സ്വീകാര്യത നേടിയെടുക്കാൻ ആം ആദ്മിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ ഉള്ളത്. അധികാരം പിടിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രധാന പ്രതിപക്ഷമാകുകയാണ് ആം ആദ്മി ലക്ഷ്യം. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ തട്ടകത്തിൽ ആം ആദ്മി കരുത്ത് തെളിയിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും; 10,000ത്തോളം പേർ തെറിക്കും?ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും; 10,000ത്തോളം പേർ തെറിക്കും?

'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്

English summary
Gujarat Assembly election 2022; 89 Constituencies in first phase, crucial for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X