കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പരന്ന് ആം ആദ്മി; ഗുജറാത്തിൽ സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആം ആദ്മിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടി സ്ഥാനാർത്ഥി ബി ജെ പിയിൽ ചേർന്നു. കച്ച് ജില്ലയിലെ അബ്ദാസ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന വസന്ത് വൽജിഭായ് ഖേതാനി ആണ് ബി ജെ പിയിൽ ചേർന്നത്. ആം ആദ്മിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറുന്നത്.

 ബി ജെ പിയിൽ ചേരുകയാണെന്ന്


കഴിഞ്ഞ ദിവസം ഖേതാനിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താൻ ആം ആദ്മി പാർട്ടി വിടുകയാണ് രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാൻ ബി ജെ പിയിൽ ചേരുകയാണെന്നായിരുന്നു ഖേതാനി വീഡിയോയിൽ പറഞ്ഞത്. അതേസമയം ബി ജെ പി നേതാക്കൾ ഖേതാനിയെ സ്വാഗതം ചെയ്തു. പാട്ടീധാർ നേതാക്കൾ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ പാട്ടീദാർ വിഭാഗക്കാരനായ അദ്ദേഹം അംഗീകരിച്ചുവെന്നായിരുന്നു ഖേതാനിയുടെ കൂടുമാറ്റത്തോട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ എം എസ് പാട്ടീൽ പ്രതികരിച്ചത്.

ഗുജറാത്തില്‍ വിമതർ ബിജെപിക്ക് പണികൊടുത്തു തുടങ്ങി: ഒരു നഗരസഭയും പഞ്ചായത്തും നഷ്ടമാവുംഗുജറാത്തില്‍ വിമതർ ബിജെപിക്ക് പണികൊടുത്തു തുടങ്ങി: ഒരു നഗരസഭയും പഞ്ചായത്തും നഷ്ടമാവും

തട്ടിക്കൊണ്ട് പോയതാണെന്ന്

മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് ഖേതാനി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബി ജെ പി നേതാക്കൾ വ്യക്തമാക്കി. അതേസമയം ഞായറാഴ്ച വൈകീട്ട് മുതൽ ഖേതാനിയുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്ന് ആം ആദ്മി നേതൃത്വം പ്രതികരിച്ചു. ഒരു ഫാക്ടറിയിൽ ഖേതാനിയെ പിടിച്ച് വെച്ചതാണെന്നും കച്ച് ആം ആദ്മി ജില്ലാ അധ്യക്ഷൻ റോഹിത് ഗൗർ പറഞ്ഞു. സൂറത്ത് ഈസ്റ്റിൽ നിന്നുള്ള ആം ആദ്മി സ്ഥാനാർത്ഥിയായിരുന്നു കഞ്ചൻ ജാരിവാലെ നേരത്തേ നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നു. കഞ്ചൻ ജാരിവാലെയെ ബി ജെ പി തട്ടിക്കൊണ്ട് പോയി സമ്മർദ്ദം ചെലുത്തിയതോടെയാണ് അദ്ദേഹം മത്സരത്തിൽ നിന്നും പിൻമാറിയതെന്നായിരുന്നു ആം ആദ്മി നേതാവ് ആരോപിച്ചത്.

'നിങ്ങള്‍ ദുര്യോധനനും ദുശ്ശാസനുമാണ്... ഞാന്‍ മാപ്പ് പറയില്ല'; മോദിക്കും അമിത് ഷായ്ക്കുമെതിരെ തൃണമൂല്‍ എംഎല്‍എ'നിങ്ങള്‍ ദുര്യോധനനും ദുശ്ശാസനുമാണ്... ഞാന്‍ മാപ്പ് പറയില്ല'; മോദിക്കും അമിത് ഷായ്ക്കുമെതിരെ തൃണമൂല്‍ എംഎല്‍എ

ആം ആദ്മി ആത്മവിശ്വാസത്തിൽ

അതേസമയം ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വലിയ ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി. ഇക്കുറി സംസ്ഥാനത്ത് പാർട്ടി അട്ടിമറി ഉണ്ടാക്കുമെന്നാണ് പാർട്ടി തലവൻ അരവിന്ദ് കെജരിവാൾ അവകാശപ്പെട്ടത്. 90 ന് മുകളിൽ സീറ്റുകൾ സംസ്ഥാനത്ത് പാർട്ടി നേടുമെന്നാണ് കെജരിവാൾ അവകാശപ്പെട്ടത്. ഇതിൽ തന്നെ സൂറത്തിൽ ആകെയുള്ള 12 സീറ്റിൽ 8 സീറ്റുകൾ വരെ നേടാൻ തങ്ങൾക്ക് സാധിക്കുമെന്നും കെജരിവാൾ പറഞ്ഞിരുന്നു. നേരത്തേ സൂറത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തോടെയാണ് ആം ആദ്മി നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുത്തത്.

ബി ജെ പിയുടെ കൂറ്റൻ വിജയമാണ്

അതിനിടെ ഏറ്റവും ഒടുവിലായി വന്ന സർവ്വേ ഫലങ്ങളും ബി ജെ പിയുടെ കൂറ്റൻ വിജയമാണ് സംസ്ഥാനത്ത് പ്രവചിക്കുന്നത്. ബി ജെ പിക്ക് 142 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് എ ബി പി-സി വോട്ടർ സർവ്വേ കഴിഞ്ഞ ദിവസം പ്രവചിച്ചത്. ആം ആദ്മി കോൺഗ്രസിന്‌‍റെ വോട്ടുകളിൽ വലിയ വിള്ളൽ വീഴ്ത്തുമെന്നും സർവ്വേ പ്രവചിക്കുന്നു. ആം ആദ്മി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നും 7 മുതൽ 9 വരെ സീറ്റുകൾ നേടുമെന്നുമാണ് സർവ്വേയിൽ പറയുന്നത്.

സിഎന്‍ സുന്ദരന്‍ സിപിഎമ്മിന് പുറത്തേക്ക്: എല്ലാത്തിനും കാരണം തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ തോല്‍വിസിഎന്‍ സുന്ദരന്‍ സിപിഎമ്മിന് പുറത്തേക്ക്: എല്ലാത്തിനും കാരണം തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ തോല്‍വി

English summary
Gujarat Assembly Election 2022; Aam Aadmi Leader Joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X