പതിനെട്ട് സീറ്റില്‍ ബിജെപിക്ക് വിമത ഭീഷണി: പ്രതീക്ഷയോടെ കോണ്‍ഗ്രസ്, നടപടിയെടുത്ത് ബിജെപി
അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിമത ശല്യമായിരുന്നു ഇത്തവണ ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ടത്. മൂന്നിലൊന്ന് സീറ്റിലും വിമത സ്ഥാനാർത്ഥികളുണ്ടാവുകയും ചെയ്തു. അത്രയ്ക്ക് ഇല്ലെങ്കിലും ഏതാണ്ട് അതിന് സമാനമായ പ്രതിസന്ധി തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഗുജറാത്തിലും ബി ജെ പി നേരിട്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 27 വർഷത്തിനിടയില്‍ നേരിടാത്തത്രയും വലിയ വിമത ഭീഷണിയാണ് ഇത്തവണ ബി ജെ പി ഗുജറാത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പല വിമത നേതാക്കളും പ്രമുഖ നേതാക്കളാണ് എന്നതാണ് ശ്രദ്ധേയം. അതേസമയം തന്നെ ഒരുവിഭാഗം നേതാക്കള്‍ക്കെതിരെ പാർട്ടി അച്ചടക്ക നടപടിയും തുടങ്ങിയിട്ടുണ്ട്.

പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ആറ് തവണ എം എൽ എയായ നേതാവും രണ്ട് മുൻ എം എല്‍ എമാരും ഉൾപ്പെടെ 12 പേരെയാണ് ചൊവ്വാഴ്ച പാർട്ടി പുറത്താക്കിയിരിക്കുന്നത്. ഇതോടെ പുറത്താക്കപ്പെട്ട ആകെ അംഗങ്ങളുടെ എണ്ണം 19 ആയി. ആറ് വർഷത്തേക്കാണ് സസ്‌പെൻഷൻ, ഈ കാലയളവിൽ അവർക്ക് പാർട്ടിയിൽ അംഗമായി തുടരാനാവില്ല.

ഡിസംബർ 1 ന് നടക്കുന്ന ആദ്യ ഘട്ടത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം ഏഴ് നേതാക്കളെ നേരത്തെ ബി ജെ പി സസ്‌പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പേരും ഡിസംബർ 5 ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ മത്സരിക്കാന്‍ നാമനിർദേശം നല്‍കിയവരാണ്.

സംസ്ഥാനത്തെ ആകെയുള്ള 182 സീറ്റുകളിൽ 10 ശതമാനത്തിലെങ്കിലും വിമതർ ബി ജെ പിക്ക് വെല്ലുവിളി ഉയർത്തുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലേക്ക് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴാണ് നേതാക്കള്‍ക്കെതിരായ നടപടി. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അനുനയ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഈ ബി ജെ പി വിമതർ ആരും മത്സരത്തിൽ നിന്ന് വിട്ടുനില്‍ക്കാന്‍ തയ്യാറായില്ല. ഇതോടെയെ പാർട്ടി നടപടിയിലേക്ക് കടന്നത്.

സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അഞ്ച് മന്ത്രിമാരുൾപ്പെടെ മൂന്ന് ഡസനിലധികം നിലവിലെ എം എൽ എമാരെ ബി ജെ പി ഒഴിവാക്കിയിരുന്നു. കോൺഗ്രസിന് പുറമെ ഒരു വെല്ലുവിളിയായി മാറാൻ എ എ പി ആക്രമണാത്മക പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് പാർട്ടി പിടിമുറുക്കാൻ നോക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് ബി ജെ പി അവസരം നല്‍കിയത്.

സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ വഗോഡിയയിലെ നിലവിലെ എം എൽ എ മധു ശ്രീവാസ്തവും ഉൾപ്പെടുന്നു, 2002 ലെ കലാപവുമായി ബന്ധപ്പെട്ട കേസ് ഉൾപ്പെടെയുള്ള പോലീസ് കേസുകളുടെ ചരിത്രമുള്ള ബി ജെ പിയുടെ ശക്തനായ നേതാവായിരുന്നു ഇദ്ദേഹം. പദ്രയിലെ മുൻ എംഎൽഎ ദിനു പട്ടേൽ, ബയാദിലെ മുൻ എംഎൽഎ ധവൽസിൻഹ് സാല എന്നിവരും സംസ്ഥാന ഘടകം തലവൻ സിആർ പാട്ടീൽ പുറത്തുവിട്ട പട്ടികയിലുണ്ട്.

കുൽദീപ്‌സിംഗ് റൗൾ (സാവ്‌ലി), ഖതുഭായ് പഗി (ഷെഹ്‌റ), എസ് എം ഖാന്ത് (ലുനാവാഡ), ജെ പി പട്ടേൽ (ലുനവാഡ), രമേഷ് സാല (ഉംരേത്ത്), അമർഷി സാല (ഖംഭട്ട്), രാംസിൻ താക്കൂർ (ഖേരാലു), മാവ്ജി ദേശായി (ധനേര) ലെബ്ജി താക്കൂർ (ദീസ) എന്നിവരും പുറത്താക്കപ്പെട്ട നേതാക്കളുടെ നിരയില്‍പ്പെടുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications