Get Updates
Get notified of breaking news, exclusive insights, and must-see stories!

LIVE UPDATES: ഗുജറാത്തില്‍ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്: 100 സീറ്റ് നേടുമെന്ന് എഎപി

Dec 05, 2022, 5:51 pm IST

വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും
Dec 05, 2022, 5:50 pm IST

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ ഇവിഎമ്മുകളും വിവിപാറ്റുകളും സീൽ ചെയ്ത് സുരക്ഷിതമാക്കി.
Dec 05, 2022, 5:49 pm IST

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വൈകിട്ട് 5 മണി വരെ ഏകദേശം 58.68% പോളിംഗ് രേഖപ്പെടുത്തി.
Dec 05, 2022, 5:25 pm IST

100 വയസ്സിന് മുകളിലുള്ള നിരവധി പൗരന്മാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ട് ചെയ്യാൻ അതത് പോളിംഗ് ബൂത്തുകളിൽ എത്തി
Dec 05, 2022, 5:02 pm IST

ഗുജറാത്തില്‍ പോളിങ് അവസാനം മണിക്കൂറിലേക്ക്
Dec 05, 2022, 4:47 pm IST

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി നൂറ് സീറ്റിന് മുകളില്‍ വിജയിക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗധ്‌വി.
Dec 05, 2022, 4:08 pm IST

പോളിങ് ശതമാനം അമ്പത് കടന്നു
Dec 05, 2022, 4:04 pm IST

വോട്ടെണ്ണല്‍ എട്ടിന്

എട്ടാം തിയതിയാണ് ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍
Dec 05, 2022, 3:59 pm IST

എല്ലാവരോടും വോട്ട് ചെയ്യാന്‍ അഭ്യർത്ഥിച്ച് യൂസഫ് പത്താന്‍
Dec 05, 2022, 3:58 pm IST

ഒരു മണി വരെ 34.74 ശതമാനം പോളിങ്
Dec 05, 2022, 3:08 pm IST

വോട്ട് രേഖപ്പെടുത്തി പത്താന്‍ സഹോദന്മാർ
Dec 05, 2022, 3:06 pm IST

പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിരാംഗം, അൽപേഷ് താക്കൂർ മത്സരിക്കുന്ന ഗാന്ധിനഗർ സൗത്ത് എന്നിവയും രണ്ടാം ഘട്ടത്തിലുള്‍പ്പെടുന്നു.
Dec 05, 2022, 2:54 pm IST

പ്രധാന മണ്ഡലങ്ങള്‍

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മത്സരിക്കുന്ന ഘട്‌ലോഡിയയാണ് അവസാന ഘട്ടത്തിലെ പ്രധാന മണ്ഡലം.
Dec 05, 2022, 2:29 pm IST

"20 വർഷം മുമ്പ് ഒരു അപകടത്തിൽ എനിക്ക് രണ്ട് കൈകളും നഷ്ടപ്പെട്ടു, പക്ഷേ അത് വോട്ട് ചെയ്യുന്നതിൽ നിന്ന് എന്നെ ഒരിക്കലും തടഞ്ഞില്ല. ഞാൻ ഇപ്പോൾ വോട്ടുചെയ്യാൻ എന്റെ കാലുകൾ ഉപയോഗിക്കുന്നു," വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഭിന്നശേഷിക്കാരനായ അങ്കിത് സോണി പറയുന്നു
Dec 05, 2022, 1:39 pm IST

ഗുജറാത്തില്‍ പോളിങ് മന്ദഗതിയില്‍
Dec 05, 2022, 1:15 pm IST

എഎപി സ്ഥാനാർത്ഥി ഇസുദന്‍ ഗഡ്വി വോട്ട് രേഖപ്പെടുത്തുന്നു
Dec 05, 2022, 1:04 pm IST

കോണ്‍ഗ്രസ് മത്സരിക്കുന്നത് 90 സീറ്റില്‍

രണ്ടാംഘട്ടത്തില്‍ കോൺഗ്രസ് 90 സീറ്റുകളിലും സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി) രണ്ട് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
Dec 05, 2022, 12:54 pm IST

പ്രധാനമന്ത്രിയുടെ അമ്മ വോട്ട് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഗാന്ധിനഗറിലെ റെയ്സന്‍ പ്രൈമറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി
Dec 05, 2022, 12:33 pm IST

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ വോട്ട് ചെയ്തു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അഹമ്മദാബാദില്‍ എത്തി വോട്ട് രേഖപ്പെടുത്തി.
Dec 05, 2022, 12:13 pm IST

ഗുജറാത്തില്‍ മാറ്റത്തിന്റെ കാഹളമെന്ന് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല

ഗുജറത്തില്‍ രണ്ടാം ഘട്ടത്തില്‍ ഒബിസി ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒബിസി ആയിരിക്കും എന്നാണ് കോണ്‍്ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ മധ്യ ഗുജറാത്തും വടക്കന്‍ ഗുജറാത്തും മുഴുവന്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് താന്‍ കരുതുന്നു എന്ന് ശങ്കര്‍സിങ് വഗേല പറഞ്ഞു. 27 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഒരു മാറ്റമുണ്ടാകും എന്നും ശങ്കര്‍സിങ് വഗേല കൂട്ടിച്ചേര്‍ത്തു
Dec 05, 2022, 12:00 pm IST

പോളിംഗ് ശതമാനം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 11 മണി വരെ 19.17 ശതമാനം പോളിംഗ്‌
Dec 05, 2022, 11:37 am IST

അമിത് ഷായും കുടുംബവും ക്ഷേത്രത്തില്‍

വോട്ട് ചെയ്യുന്നതിന് മുന്‍പ് അഹമ്മദാബാദിലെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി അമിത് ഷായും കുടുംബവും
Dec 05, 2022, 11:24 am IST

ബിജെപി സ്ഥാനാര്‍ത്തി ഹര്‍ദിക് പട്ടേല്‍ വോട്ട് രേഖപ്പെടുത്തുന്നു
Dec 05, 2022, 11:13 am IST

അമിത് ഷാ വോട്ട് രേഖപ്പെടുത്തി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വോട്ട് രേഖപ്പെടുത്തി. കന്നി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിര്‍ബന്ധമായും പങ്കാളികളാണം എന്ന് അമിത് ഷാ
Dec 05, 2022, 11:04 am IST

ബി ജെ പിയും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പിയും 93 സീറ്റുകളിലും മത്സരിക്കുന്നു.
Dec 05, 2022, 11:03 am IST

അഹമ്മദാബാദ് റാണിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിലാണ് മോദി വോട്ട് രേഖപ്പെടുത്തിയത്
Dec 05, 2022, 10:50 am IST

ഭരണകക്ഷിയായ ബി ജെ പി, പ്രതിപക്ഷമായ കോൺഗ്രസ്, എഎപി, സ്വതന്ത്രർ എന്നിവരുൾപ്പെടെ അറുപതോളം രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 833 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്
Dec 05, 2022, 10:37 am IST

ആദ്യ മണിക്കൂറില്‍ 4.75 ശതമാനം പോളിങ്
Dec 05, 2022, 10:33 am IST

ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ഭാനുപ്രതാപുർ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അതീവ സുരക്ഷയേർപ്പെടുത്തി
Dec 05, 2022, 9:34 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തുന്നു
READ MORE

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് ആദ്യ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. 93 സീറ്റുകളിലായി 833 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ത്രികോണ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. ബിജെപിക്ക് ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം എഎപിയുടെ പരീക്ഷണം കൂടി നേരിടേണ്ടി വരും. ഗുജറാത്ത് സെന്‍ട്രല്‍, ഉത്തര ഗുജറാത്ത് മേഖകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തത്സമയ തിരഞ്ഞെടുപ്പ് വാര്‍ത്തകളിലേക്ക്‌...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+