കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റും; കോണ്‍ഗ്രസ് പ്രകടന പത്രിക... ഗുജറാത്തില്‍ വേറിട്ട വാഗ്ദാനങ്ങള്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടി കൂടി എത്തിയതോടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ മല്‍സരമാണ് നടക്കുക എന്ന പ്രചാരണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഗുജറാത്തില്‍ ഏറെ ചര്‍ച്ചയാകാന്‍ സാധ്യതയുള്ള ഒട്ടേറെ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റും എന്നതാണ് വേറിട്ട ഒരു വാഗ്ദാനം.

ബിജെപിയും കോണ്‍ഗ്രസുമാണ് വര്‍ഷങ്ങളായി ഗുജറാത്തില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ അടുത്ത കാലത്തായി എഎപിയും സംസ്ഥാനത്ത് സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ത്രികോണ മല്‍സരം പ്രവചിക്കപ്പെടുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഇങ്ങനെ....

1

അഹമ്മദാബാദിലാണ് നരേന്ദ്ര മോദി സ്‌റ്റേഡിയം. അധികാരത്തിലെത്തിയാല്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നാക്കി പേര് പുനര്‍ നാമകരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ജയിച്ചാല്‍ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിത്തുടങ്ങുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഗെഹ്ലോട്ടിനാണ് കോണ്‍ഗ്രസ് പ്രചാരണ ചുമതല നല്‍കിയിരിക്കുന്നത്.

2

ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഡിസംബര്‍ ഒന്നിനും അഞ്ചിനും. എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. ഒരുകാലത്ത് ഗുജറാത്ത് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ കഴിഞ്ഞ 27 വര്‍ഷമായി തുടര്‍ച്ചയായി ബിജെപിയാണ് അധികാരം കൈയ്യാളുന്നത്. ഇത്തവണ വന്‍ തിരിച്ചുവരവ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അതിനിടെയാണ് എഎപിയുടെ വരവ് കല്ലുകടിയായിരിക്കുന്നത്.

3

ഗുജറാത്തികള്‍ക്ക് 10 ലക്ഷം ജോലി എന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വിധവകള്‍ക്കും അവിവാഹിതരായ മുതിര്‍ന്ന സ്ത്രീകള്‍ക്കും മാസത്തില്‍ 2000 രൂപ നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ പകുതിയും സ്ത്രീവോട്ടര്‍മാരാണ്. ഇവരെ ലക്ഷ്യമിട്ട് ഒട്ടേറെ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്.

3

സര്‍ക്കാര്‍ തലത്തില്‍ 30000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കും. പിജി തലം വരെ പെണ്‍കുട്ടികളുടെ പഠനം സൗജന്യമാക്കും. മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതിതള്ളും. 300 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമാക്കും. തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് മാസത്തില്‍ 3000 രൂപ വീതം നല്‍കും. വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് 500 രൂപയാക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍; കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍; കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍

5

സംസ്ഥാനം അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. വര്‍ഷങ്ങളായി ബിജെപി ഭരിച്ചതിന്റെ ഫലമാണിത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണത്തിലെ എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷിക്കും. 10 ലക്ഷം രൂപ വരെ ചെലവ് വരുന്ന ചികില്‍സ എല്ലാ ഗുജറാത്തികള്‍ക്കും സൗജന്യമാക്കും. 5 ലക്ഷം വരെ ചെലവ് വരുന്ന വൈദ്യ പരിശോധന സൗജന്യമാക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

ഖത്തറില്‍ ഒരില അനങ്ങിയാല്‍ ഇവരറിയും!! വമ്പന്‍ സുരക്ഷ; 13 രാജ്യങ്ങളുടെ സേന... അപൂര്‍വംഖത്തറില്‍ ഒരില അനങ്ങിയാല്‍ ഇവരറിയും!! വമ്പന്‍ സുരക്ഷ; 13 രാജ്യങ്ങളുടെ സേന... അപൂര്‍വം

English summary
Gujarat Assembly Election: Congress Manifesto Offer to rename Narendra Modi Stadium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X