• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീപാറും പോരാട്ടത്തിന് കോണ്‍ഗ്രസ്; അടുത്ത 15 ദിവസം നിര്‍ണായകം, 25 സമ്മേളനം, 125 റാലികള്‍

Google Oneindia Malayalam News

ഗാന്ധി നഗര്‍: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിസംബര്‍ ഒന്നിന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. രാജ്യത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെ എല്ലാം ഗുജറാത്തിലെത്തിക്കും.

രമേശ് ചെന്നിത്തലയ്ക്ക് മുഖ്യ റോളാണ് ഗുജറാത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലുള്ളത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവരെ ഗുജറാത്തിലെത്തിക്കും. കോണ്‍ഗ്രസ് വളരെ പ്രാധാന്യത്തോടെയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കാണുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഒരു കാലത്ത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ കഴിഞ്ഞ 27 വര്‍ഷമായി ബിജെപിയാണ് അധികാരത്തില്‍. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ പിന്നീട് കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. നരേന്ദ്ര മോദിക്ക് വലിയ ജനപിന്തുണയുള്ള സംസ്ഥാനം കൂടിയാണിത്. എന്നാല്‍ ഇത്തവണ ട്രഷറി ബെഞ്ചിലേക്ക് മാറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

2

അടുത്ത 15 ദിവസം ശക്തമായ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ ഒരുങ്ങുന്നത്. ഹിമാചല്‍ പ്രദേശ് വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ എല്ലാ നേതാക്കളും ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മണ്ഡല അടിസ്ഥാനത്തില്‍ 25 പൊതുസമ്മേളനങ്ങള്‍ നടത്താനാണ് തീരുമാനം. 125 റാലികളും സംഘടിപ്പിക്കും. വനിതാ വോട്ടര്‍മാരെയും യുവജനങ്ങളെയും ആകര്‍ഷിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്.

3

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം ഗുജറാത്തില്‍ പ്രചാരണത്തിന് എത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിനാല്‍ ഹിമാചല്‍ പ്രദേശില്‍ പ്രചാരണത്തിനെത്തിയിരുന്നില്ല. എന്നാല്‍ പ്രാധാന്യം പരിഗണിച്ച് അദ്ദേഹം ഗുജറാത്തില്‍ പ്രചാരണത്തിനെത്തും.

4

അശോക് ഗെഹ്ലോട്ട്, ഭൂപേഷ് സിങ് ബാഗേല്‍, മുന്‍ മുഖ്യമന്ത്രിമാര്‍, പാര്‍ട്ടിയുടെ പിന്നാക്ക വിഭാഗ നേതാക്കള്‍ എന്നിവരെല്ലാം ഗുജറാത്തില്‍ പ്രചാരണത്തിനെത്തും. ഇത്തവണ വ്യത്യസ്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് പാര്‍ട്ടി കടക്കുകയാണെന്നും ഗുജറാത്തിലെ മുതിര്‍ന്ന നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

5

2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത് രാഹുല്‍ ഗാന്ധിയായിരുന്നു. ഏറെ കാലത്തിന് ശേഷം കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ബിജെപിയുടെ സീറ്റ് കുത്തനെ കുറയുന്നതാണ് അന്ന് കണ്ടത്. പക്ഷേ, ഭരണത്തില്‍ ബിജെപി തുടര്‍ന്നു. ഇത്തവണ എഎപിയുടെ സാന്നിധ്യം ആര്‍ക്കാണ് ഗുണം ചെയ്യുക എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

അവസാന നിമിഷം തീരുമാനം മാറ്റി; സൗദി കിരീടവകാശി ഇന്ത്യയില്‍ എത്തില്ല, കാരണം ഇതാണ്അവസാന നിമിഷം തീരുമാനം മാറ്റി; സൗദി കിരീടവകാശി ഇന്ത്യയില്‍ എത്തില്ല, കാരണം ഇതാണ്

6

ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്. മഹാസമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പിന്നീട് നിശബ്ദമായ പ്രചാരണമായിരുന്നു. ഇതിന്റെ ഫലം വോട്ടെണ്ണുമ്പോള്‍ പ്രകടമാകുമെന്ന് എഐസിസി സെക്രട്ടറി രഘു ശര്‍മ പറഞ്ഞു.

ആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസുംആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസും

English summary
Gujarat Assembly Election: Congress Step Up Campaign as Will Held 25 Conference and 125 Rallies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X