ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം..കാറുമായി കൂട്ടിയിച്ച് 9 മരണം..28പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ് ∙ ഗുജറാത്തിലെ നവ്സാരി ജില്ലയിൽ ബസും കാറും കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു. 28 പേർക്കു പരുക്കേറ്റു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണം ആയതെന്നാണ് റിപ്പോർട്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിർ ദിശയിൽ നിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ബസ്സിൽ നിറയെ ആളുകളായിരുന്നു. നവസാരി നാഷണൽ ഹൈവേ നമ്പർ 48 ൽ വെച്ച് ടൊയോട്ട ഫോർച്യൂണർ കാറുമായി ബസ് കൂട്ടിയിടിച്ചു. ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹവും മരണപ്പെട്ടു. കാറിലുണ്ടായിരുന്ന ഒൻപതു പേരിൽ എട്ടു പേരും മരിച്ചു.

പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇതിൽ 11 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വൽസാദിൽനിന്ന് സ്വദേശത്തേക്കു മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. വൽസാദ് സ്വദേശികളാണ് ബസ് യാത്രക്കാരിൽ ഏറെയും. എസ്‌യുവിയിൽ യാത്ര ചെയ്തവർ ഗുജറാത്തിലെ അങ്കലേശ്വർ നിവാസികളായിരുന്നു, അവർ വൽസാദിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു,
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിന് ഇടയാക്കിയ ബസ് ഹൈവേയിൽനിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു.
അപകടത്തിന് ഇരകൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.
"നവസാരിയിൽ ഒരു റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിഎംഎൻആർഎഫിൽ നിന്ന് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും," അദ്ദേഹം ട്വീറ്റ് ചെയ്തു.
"ഗുജറാത്തിലെ നവസാരിയിൽ ഉണ്ടായ വാഹനാപകടം ഹൃദയഭേദകമാണ്. ഈ ദുരന്തത്തിൽ കുടുംബം നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. വേദന താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ. പരിക്കേറ്റവർക്ക് പ്രാദേശിക ഭരണകൂടം ഉടൻ ചികിത്സ നൽകുകയാണ്, അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ," അദ്ദേഹം ഗുജറാത്തിയിൽ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications