കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കോണ്‍ഗ്രസില്‍ ചോര്‍ച്ച: രണ്ട് ദിവസത്തിനിടെ പാര്‍ട്ടി വിട്ടത് ഏഴ് പേര്‍

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏഴ് പേരാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസില്‍ വ്യാപക കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപിയ്ക്കൊപ്പം ചേര്‍ന്നത്. വ്യാഴാഴ്ച നാല് എംഎല്‍എമാരും വെള്ളിയാഴ്ച മൂന്ന് എംഎല്‍എമാരുമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുറത്തുപോയത്. കോണ്‍ഗ്രസ് എംഎല്‍എമാരായ മന്‍സിംഗ് ചൗഹാന്‍, ഛനാബായി ചൗധരി എന്നിവര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുള്ള കൊഴി‍ഞ്ഞുപോക്കിനെ കോണ്‍ഗ്രസിനും ഗൗരവമായി കാണേണ്ടിവരും. ഒമ്പത് എംഎഎമാര്‍ രാജിവെയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അ‍ഞ്ചുപേര്‍ മാത്രമാണ് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ നല്‍കുന്ന വിവരം.

വ്യാഴാഴ്ച വൈകിട്ട് ഗോധ്ര എംഎല്‍എ സികെ റൗളി, തസ്ര എംഎല്‍എ റാം സിംഗ് പര്‍മര്‍ എന്നിവരും എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. ബല്‍വന്ത് സിംഗ് രാജ്പുത്, തേജശ്രീ പട്ടേല്‍, പ്രഹ്ളാദ് പട്ടേല്‍, എന്നിവരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. എം​എല്‍എമാരുടെ കൂട്ടരാജി രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്ന അഹമ്മദ് പട്ടേലിനെ ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്. അഞ്ചാം തവണ രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്ന അഹമ്മദ് പട്ടേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരുടെ കൂട്ടരാജിയും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും. രാജ്യസഭയില്‍ 55 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് പട്ടേലിനെ സഭയിലെത്തിക്കണമെങ്കില്‍ 46 എംഎല്‍എമാരുടെ പിന്തുണ ആവശ്യമായിവരും.

 congressflag-2
English summary
In another jolt to the Congress party in Gujarat, four more MLAs resigned on Friday, ahead of the Rajya Sabha election, taking the number to five.Congress MLAs Mansinh Chouhan and Chhanabhai Chaudhary handed over their resignation to the assembly speaker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X