
'ഞാന്‍ കോണ്‍ഗ്രസിനായി ഗുജറാത്തില്‍ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല'; 'കുത്തലുമായി' തരൂര്‍
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷക്കൊത്തുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തതിത് പാര്‍ട്ടിക്കകത്തു തന്നെ വിള്ളല്‍ ഉണ്ടാക്കിയിരിക്കുകയാണ്, ബിജെപിയുടെ തേരോട്ടത്തിന് മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പു പരാജയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്..
തിരഞ്ഞെടുപ്പ് പ്രചാരണ ഘടത്തില്‍ ഒന്നും തരൂരിന്റെ ശകത്മായ സാന്നിധ്യം ഉണ്ടായിരുന്നില്ല, പ്രചാരണ രംഗത്തുനിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് തരൂര്‍ പ്രതികരണം നടത്തിയിരിക്കുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസിനായി താന്‍ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാര്‍ട്ടി തയാറാക്കിയ പട്ടികയിലും തന്റെ പേരുണ്ടായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു... തരൂര്‍, അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച് മറുപടി പറയാന്‍ കഴിയില്ലെന്നും പറഞ്ഞു..

'ഞാന്‍ കോണ്‍ഗ്രസിനായി ഗുജറാത്തില്‍ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. പ്രചാരണം നടത്താന്‍ നിയോഗിക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തിലും എന്റെ പേരുണ്ടായിരുന്നില്ല. അവിടെ പോയി പ്രചാരണം നടത്താനോ അവിടുത്തെ സാഹചര്യം മനസ്സിലാക്കാനോ സാധിക്കാത്തതിനാല്‍, തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടാണ്' തരൂര്‍ പറഞ്ഞു. 'ഹിമാചല്‍ പ്രദേശില്‍ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെ തുണച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പക്ഷേ, ഗുജറാത്തില്‍ അതുണ്ടായില്ല. ആംആദ്മി പാര്‍ട്ടി പിടിച്ച വോട്ടുകളും കോണ്‍ഗ്രസിന്റെ വോട്ടു കുറയാന്‍ ഇടയാക്കിയിട്ടുണ്ട്' തരൂര്‍ പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖര്‍ഗെക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിനു പിന്നാലെ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും കോണ്‍ഗ്രസ് പ്രചാരകരുടെ പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയിരുന്നു. തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിക്കകത്ത് വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു. തരൂകര്‍ മത്സരിക്കേണ്ട എന്ന അഭിപ്രായമായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. അതേസമയം, ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ ആയിിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ മത്സരിച്ചത്. ഖാര്‍?ഗെയോട്പ രാജയപ്പെട്ടെങ്കിലും, തരൂര്‍ ആയിരത്തിലധികം വോട്ടു നേടിയിരുന്നു..

ഇതിനു പിന്നാലെയാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടി ദേശീയ നേതൃത്വം തയാറാക്കിയ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് തരൂരിനെ ഒഴിവാക്കിയത്. തോല്‍വിക്ക് പിന്നാലെ അദ്ദേ?ഹം കേരള രാഷ്ട്രയകത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു...

അതേസമയം, ഗുജറാത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്താണ് ബിജെപി വന്‍ മുന്നേറ്റം കാഴ്ചവച്ചത്. 158 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി തുടര്‍ഭരണം ഉറപ്പാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത്. ഇതോടെ, തുടര്‍ഭരണത്തിന്റെ കാര്യത്തില്‍ ബിജെപി പശ്ചിമ ബംഗാളിലെ സിപിഎം റെക്കോര്‍ഡിനൊപ്പം എത്തും