Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ബിജെപിക്ക് അഗ്നിപരീക്ഷ; ജസ്ദാനില്‍ ജയം അനിവാര്യം, 2017 ആവര്‍ത്തിക്കുമോ എന്ന് ഭയം!!

അഹ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് പരീക്ഷ. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ ജസ്ദാനിലാണ് ഉപതിരഞ്ഞെടുപ്പ്. നേരത്തെ ബിജെപി ജയിച്ചിരുന്ന ഈ മണ്ഡലത്തില്‍ 2017ലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്. എന്നാല്‍ ബിജെപി കളിമാറ്റി. ഇതോടെ ജസ്ദാനിലെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിക്കാരനായി മാറി. അദ്ദേഹം എംഎല്‍എ പദവി രാജിവെച്ചു. ബിജെപിയില്‍ ചേരുകയും ചെയ്തു. വിജയ് രുപാനി സര്‍ക്കാരില്‍ മന്ത്രിപദവി ലഭിക്കുകയും ചെയ്തു.

എംഎല്‍എ രാജിവെച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജാതി സമവാക്യങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എളുപ്പത്തില്‍ മാറിക്കൊടുക്കില്ലെന്നാണ് മണ്ഡലത്തിലെ സൂചനകള്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസ് അനുകൂല സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് ശക്തിതെളിയിക്കാനുള്ള അവസരമാണ്......

സൗരാഷ്ട്ര മേഖല

സൗരാഷ്ട്ര മേഖല

സൗരാഷ്ട്ര മേഖലയിലെ നിയമസഭാ മണ്ഡലമാണ് ജസ്ദാന്‍. കോണ്‍ഗ്രസ് തരംഗം ദേശീയതലത്തില്‍ നിലനില്‍ക്കുന്നു. മാസങ്ങള്‍ പിന്നിട്ടാല്‍ ദേശീയ തിരഞ്ഞെടുപ്പ് വരുന്നു. ഈ ഘട്ടത്തില്‍ ജസ്ദാന്‍ മണ്ഡലത്തില്‍ ജയിക്കേണ്ടത് ബിജെപിക്ക് അനിവാര്യമാണ്. തങ്ങളുടെ ശക്തി ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കാന്‍ കിട്ടിയ അവസരം.

26 ലോക്‌സഭാ മണ്ഡലങ്ങളും

26 ലോക്‌സഭാ മണ്ഡലങ്ങളും

ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലങ്ങളും നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി ആവിഷ്‌കരിക്കുകയാണ്. ഇതിനിടെയാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ്. 2017ലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് അന്ന് കാഴ്ചവെച്ചത്. സൗരാഷ്ട്ര മേഖലയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എ കാലുമാറി

കോണ്‍ഗ്രസ് എംഎല്‍എ കാലുമാറി

കോണ്‍ഗ്രസ് നേതാവായിരുന്ന കുന്‍വാര്‍ജി ബവാലിയ ആണ് 2017ല്‍ ജസ്ദാനില്‍ ജയിച്ചത്. എന്നാല്‍ അടുത്തിടെ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. വിജയ് രുപാനി സര്‍ക്കാരില്‍ മന്ത്രിപദവിയും ലഭിച്ചു. വ്യാഴാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ബവാലിയ തന്നെയാണ്.

ഇരുപാര്‍ട്ടികളും പറയുന്നത്

ഇരുപാര്‍ട്ടികളും പറയുന്നത്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അവസര്‍ നാകിയ ആണ്. എന്നാല്‍ ജസ്ദാനില്‍ നിന്ന് നാല് തവണ ജയിച്ച വ്യക്തിയാണ് ബവാലിയ. അദ്ദേഹം തന്നെ ഇത്തവണയും ജയിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ അധികാരം മോഹിച്ച് പാര്‍ട്ടി വിട്ട വ്യക്തിയെ ജനം തോല്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

കോലി സമുദായം

കോലി സമുദായം

20 വര്‍ഷത്തിനിടെ ബിജെപിക്ക് ഗുജറാത്തില്‍ ഏറ്റവും ശക്തമായ വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു 2017ലേത്. സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തി. കോലി സമുദായത്തില്‍ സ്വാധീനമുള്ള വ്യക്തിയാണ് ബവാലിയ. ഈ സമുദായത്തിന് നിര്‍ണായക സ്വാധീനമാണ് മണ്ഡലത്തില്‍.

2017ല്‍ സംഭവിച്ചത്

2017ല്‍ സംഭവിച്ചത്

2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 61 സീറ്റായിരുന്നു. 2017ല്‍ ഇത് 79 ആയി വര്‍ധിച്ചു. ബിജെപിയുടെ പല ഉറച്ച മണ്ഡലങ്ങളും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സൗരാഷ്ട്ര മേഖലയില്‍ ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് കോലികള്‍. ഗുജറാത്ത് ജനസംഖ്യയില്‍ 20 ശതമാനം കോലി സമുദായക്കാര്‍.

പട്ടേലുമാര്‍ വിട്ടപ്പോള്‍ കോലികള്‍

പട്ടേലുമാര്‍ വിട്ടപ്പോള്‍ കോലികള്‍

ഗുജറാത്തില്‍ പട്ടേല്‍ സമുദായം ബിജെപിക്ക് ഒപ്പമായിരുന്നു. അടുത്തിടെ ഇതില്‍ മാറ്റംവന്നു. സംവരണം ആവശ്യപ്പെട്ടുള്ള അവരുടെ സമരം ബിജെപിയെ ശത്രുവാക്കി. ഇതോടെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കളിമാറ്റിയത്. പട്ടേല്‍ സമുദായം അകലാന്‍ തുടങ്ങിയതോടെ അദ്ദേഹം കോലി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു.

വിമതര്‍ തലപൊക്കി

വിമതര്‍ തലപൊക്കി

ബവാലിയയെ കോണ്‍ഗ്രസില്‍ നിന്ന് ചാടിച്ചത് അങ്ങനെയാണ്. അദ്ദേഹത്തിന് മന്ത്രിപദവിയും നല്‍കി. എന്നാല്‍ ബവാലിയക്ക് മന്ത്രി പദവി നല്‍കിയതില്‍ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഈ അതൃപ്തിയിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. അസംതൃപ്തര്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ബിജെപിക്ക് അഭിമാനപ്രശ്‌നം

ബിജെപിക്ക് അഭിമാനപ്രശ്‌നം

മുഖ്യമന്ത്രി വിജയ് രുപാനിയുടെ മണ്ഡലത്തിന് അടുത്താണ് ജസ്ദാന്‍ മണ്ഡലം. ഇവിടെ ജയിക്കല്‍ ബിജെപിക്ക് അഭിമാനപ്രശ്‌നമാണ്. എന്നാല്‍ വിമത ശല്യത്തില്‍ ബിജെപിക്കും ആശങ്കയുണ്ട്. പ്രധാനമന്ത്രി മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെയും നാട്ടില്‍ ബിജെപിക്ക് അടിപതറുമോ എന്നതിന്റെ പരീക്ഷ കൂടിയാണ് ജസ്ദാനില്‍ നടക്കുന്നത്.

ബിജെപി കോട്ടകള്‍

ബിജെപി കോട്ടകള്‍

ബിജെപി കോട്ടകളായ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയുടെ 15 വര്‍ഷത്തെ ഭരണമാണ് കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ തകര്‍ന്നു വീണിരിക്കുന്നത്.

ഗുജറാത്ത് പോലെ മറ്റൊരു സംസ്ഥാനം മാത്രം

ഗുജറാത്ത് പോലെ മറ്റൊരു സംസ്ഥാനം മാത്രം

ബിജെപിയെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് ഏറെ നിര്‍ണായകമായ സംസ്ഥാനമാണ്. ഗുജറാത്തിലെ മുഴുവന്‍ ലോക്‌സഭാ സീറ്റിലും ബിജെപിയാണ് കഴിഞ്ഞതവണ വിജയിച്ചത്. ഇങ്ങനെ ബിജെപി ജയിച്ച മറ്റൊരു സംസ്ഥാനം രാജസ്ഥാനാണ്. രാജസ്ഥാനില്‍ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിപതറിയിരിക്കുന്നു.

ബിജെപി കിതയ്ക്കുന്നു

ബിജെപി കിതയ്ക്കുന്നു

ഗുജറാത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കിതയ്ക്കുന്നതായിരുന്നു കാഴ്ച. തൊട്ടുപിന്നാലെ വന്ന കര്‍ണാടക തിരഞ്ഞെടുപ്പിലും യുപി ഉപതിരഞ്ഞെടുപ്പിലും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി പിന്നാക്കം പോയി. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+