ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ആര്‍ച്ച് ബിഷപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്: ബിജെപിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  അഹമ്മദാബാദ്: ഗുജറാത്തില്‍ ആര്‍ച്ച് ബിഷപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പരോക്ഷമായി ആഹ്വാനം ചെയ്തുുവെന്ന സംഭവത്തിലാണ് കമ്മീഷന്‍ നീക്കം. ഗാന്ധി നഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ് ലഭിച്ചിട്ടുള്ളത്. രണ്ട് പതിറ്റാണ്ടിലധികമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ കത്തോലിക്ക വിശ്വാസികളോട് ബിഷപ്പ് ആഹ്വാനം ചെയ്തുവെന്നതാണ് സംഭവം.

  ബാത്ത് റൂമില്‍ ധാന്യങ്ങളും ചെടികളും വയ്ക്കുന്നതെന്തിന്?? സമ്പന്നനാകാന്‍ വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്ന 30 കാര്യങ്ങള്‍!!

  ക്ഷേത്രങ്ങള്‍ ആക്രമിക്കുമ്പോള്‍ ഹിന്ദുക്കള്‍ ആയുധം കയ്യിലെടുക്കണം: വിവാദ പ്രസ്താവനയുമായി സ്വാമി

  നല്ല നേതാക്കളെ തിരഞ്ഞെടുക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍റെ വാദം. ആരെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിഷപ്പിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുമ്പും ഇത്തരത്തിലുള്ള കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു.

   കത്ത് വിവാദം

  കത്ത് വിവാദം

  രാജ്യത്തെ തീവ്രവാദ ശക്തികളില്‍ നിന്ന് രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഇന്ത്യന്‍ ഭരണഘടനയോട് പ്രതിബദ്ധത സൂക്ഷിക്കുന്നവരുമായവരെ തിരഞ്ഞെടുക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നാണ് തോമസ് മക്വാന്‍ കത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഇത് എന്തുകൊണ്ട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുന്നില്ല എന്നാണ് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ആരായുന്നത്. ലീഗല്‍ റൈറ്റ്സ് ഒബ്സര്‍വേറ്ററി എന്ന സംഘടനയാണ് പരാതിയുമായി തിര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്.

   കത്ത് ഭീതി പടര്‍ത്താന്‍ മാത്രം

  കത്ത് ഭീതി പടര്‍ത്താന്‍ മാത്രം

  ഡിസംബറില്‍ രണ്ട് ഘട്ടമായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നവംബര്‍ 21നാണ് ആര്‍ച്ച് ബിഷപ്പ് കത്ത് നല്‍കിയിട്ടുള്ളത്. കത്ത് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ഭീതി പടര്‍ത്താനും സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും മാത്രമേ സഹായിക്കുകയുള്ളൂവെന്നാണ് ലീഗല്‍ റൈറ്റ്സ് ഒബ്സര്‍വേറ്ററി എന്ന സംഘടന തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ബിഷപ്പിനെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യവും പരാതിക്കാര്‍ ഉന്നയിക്കുന്നു.

   പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നു

  പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നു

  ദേശശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ളതാണ് കത്ത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ഭരണഘടന നിഷ്കര്‍ഷിക്കുന്ന അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും ബിഷപ്പ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ദിവസം പോലും പള്ളികള്‍ക്ക് നേരെയോ മതസ്ഥാപനങ്ങള്‍ക്ക് നേരെയോ ഉള്ള ആക്രമണങ്ങള്‍ ഇല്ലാതെ കടന്നുപോകുന്നില്ലെന്നും കത്തില്‍ പറയുന്നു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും, പാവപ്പെട്ടവ‍ര്‍ക്കും സുരക്ഷിതത്വ ബോധം ഇല്ലെന്നും ബിഷപ്പ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

   അഭ്യര്‍ത്ഥിച്ചത് നേതാക്കളെ തിരഞ്ഞെടുക്കാന്‍

  അഭ്യര്‍ത്ഥിച്ചത് നേതാക്കളെ തിരഞ്ഞെടുക്കാന്‍


  നല്ല നേതാക്കളെ തിരഞ്ഞെടുക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍റെ വാദം. ആരെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിഷപ്പിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മതാധ്യക്ഷന്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച് വന്‍ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ജനങ്ങളോട് പ്രാര്‍ത്ഥിയ്ക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിഷപ്പ്.

  English summary
  The Election Commission in Gujarat has sent notice to the Archbishop of Gandhinagar, Thomas Macwan, for his letter which spoke repeatedly against what he called "nationalist forces" -- seen as a reference to the state's ruling BJP. The letter, addressed to senior churchmen, said their prayers can "save our country from nationalist forces".

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more