ബിജെപിയുടെ തന്ത്രങ്ങൾ പാളി! അഹമ്മദ് പട്ടേലിന് വിജയം!അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

അഹമ്മദാബാദ്: മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഹമ്മദ് പട്ടേലിന് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയം. രാജ്യം ഉറ്റുനോക്കിയ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തന്ത്രങ്ങളെ അതീജീവിച്ചാണ് കോൺഗ്രസ് വിജയം സ്വന്തമാക്കിയത്.

അഹമ്മദ് പട്ടേലിന് പുറമേ, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർത്ഥിയായ ബൽവന്ത് സിംഗ് രാജ്പുത്താണ് അഹമ്മദ് പട്ടേലിനോട് പരാജയപ്പെട്ടത്. എട്ടു മണിക്കൂറോളം രാജ്യത്തെ മുൾമുനയിൽ നിർത്തിയ നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

വോട്ടെണ്ണൽ...

വോട്ടെണ്ണൽ...

പോളിങ് പൂർത്തിയാക്കി ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്.

ബാലറ്റ് പേപ്പർ കാണിച്ചെന്ന് പരാതി...

ബാലറ്റ് പേപ്പർ കാണിച്ചെന്ന് പരാതി...

വോട്ടെണ്ണൽ ആരംഭിച്ച് അൽപസമയത്തിനകം തന്നെ നിർത്തിവെക്കേണ്ടി വന്നു. രണ്ട് എംഎൽഎമാരുടെ വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് വോട്ടെണ്ണൽ
നിർത്തിവെച്ചത്. ഇവർ വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ അമിത് ഷായെ കാണിച്ചുവെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

ദില്ലിയിൽ...

ദില്ലിയിൽ...

വോട്ടെണ്ണൽ നിർത്തിവെച്ചതോടെ ഏവരുടെയും ശ്രദ്ധ ദില്ലിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കായി. കോൺഗ്രസിന്റെ ദേശീയ നേതാക്കളും ബിജെപി കേന്ദ്രമന്ത്രിമാരും കമ്മീഷൻ ആസ്ഥാനത്തേക്കെത്തി.

വോട്ടെണ്ണൽ വീണ്ടും...

വോട്ടെണ്ണൽ വീണ്ടും...

കൂറുമാറി വോട്ട് ചെയ്ത കോൺഗ്രസ് വിമത എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്ന കോൺഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ വോട്ടെണ്ണൽ പുനരാരംഭിച്ചു. ഇതിനിടെ സമാന ആരോപണവുമായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

44 വോട്ടുകൾ...

44 വോട്ടുകൾ...

രണ്ട് എംഎൽഎമാരുടെ വോട്ടുകൾ റദ്ദാക്കിയതോടെ ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ 44 വോട്ട് മതിയെന്നായി. കൃത്യം 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ജെഡിയുവിന്റെയും,
എൻസിപിയുടെയും ഓരോ എംഎൽമാരും അഹമ്മദ് പട്ടേലിനാണ് വോട്ട് ചെയ്തത്.

ബിജെപി എംഎൽഎ...

ബിജെപി എംഎൽഎ...

കോൺഗ്രസ് എംഎൽഎമാരെ വരുതിയിലാക്കാനുള്ള നീക്കങ്ങൾക്കിടെ സ്വന്തം എംഎൽഎ കോൺഗ്രസിന് വോട്ട് ചെയ്തത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ബിജെപി എംഎൽഎ നളിൻഭായ് കൊതാഡിയയാണ് താൻ
അഹമ്മദ് പട്ടേലിനാണ് വോട്ട് ചെയ്തതെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

പുലർച്ചെയോടെ...

പുലർച്ചെയോടെ...

മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുലർച്ചെ രണ്ട് മണിയോടെയാണ് ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടായത്. അഹമ്മദ് പട്ടേലിന് പുറമേ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി
ഇറാനി എന്നിവരും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

BJPക്ക് തിരിച്ചടി: അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്! | Oneindia Malayalam
കോൺഗ്രസിന് ആശ്വാസം...

കോൺഗ്രസിന് ആശ്വാസം...

രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ പട്ടേലിനെ മലർത്തിയടിക്കാമെന്നുള്ള ബിജെപിയുടെ സ്വപ്നങ്ങൾക്കാണ് ഗുജറാത്തിൽ തിരിച്ചടി കിട്ടിയത്. ശങ്കർ സിംഗ് വഗേല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെയുണ്ടായ ക്ഷീണത്തിൽ നിന്ന് കരകയറാനും കോൺഗ്രസിന് ഈ വിജയം ഉപകരിക്കും.

English summary
gujarat rajyasabha election;finally ahammed patel wins against bjp.
Please Wait while comments are loading...