ബിജെപിയോടുള്ള മധുര പ്രതികാരം!!! കാരണം വെളിപ്പെടുത്തി ബിജെപി വിമത എംഎല്‍എ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഗുജറാത്ത രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ബിജെപി വിമത എംഎൽഎ നളൻ കോട്ടാദിയ.അവകാശങ്ങൾക്കായി പൊരുതിയ പട്ടേൽ വിഭാഗക്കാരുടെ പ്രക്ഷോഭത്തിനിടെ അധികാരവർഗം കൊലപ്പെടുത്തിയ യുവാക്കളുടെ വേദനയിൽ പങ്കുചേർന്നാണ് കോൺഗ്രസിന് വോട്ട് രേഖപ്പെടുത്തിയതെന്ന് നളിൻ പറഞ്ഞു. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് നളൻ വിശദീകരണം നൽകിയത്.

അച്ഛനെ കാണാനെത്തിയ കുഞ്ഞുങ്ങളോട് പോലീസിന്റെ ക്രൂരത!!! വിശദീകരണം തേടി മുനുഷ്യാവകാശ കമ്മീഷൻ!!!

ഫേസ്ബുക്ക് പോസ്റ്റ്:'പട്ടേല്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 14 യുവാക്കളുടെ വേദനയില്‍ പങ്കുചേര്‍ന്നാണ് ഞാന്‍ ബിജെപിക്കെതിരെ വോട്ട് ചെയ്തത്' - നളിന്‍ പറയുന്നു.കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ പണവും സ്വാധീനവും ഉപയോഗിച്ച് വശത്താക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്ത്രങ്ങള്‍ മെനഞ്ഞപ്പോഴായിരുന്നു സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് നളിന്‍ കാവിക്കൊടിക്കെതിരെ നിലപാട് സ്വീകരിച്ചത്. ഇതോടെ സുപ്രധാനമായ 44 വോട്ടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിനിധി അഹമ്മദ് പട്ടേല്‍ എത്തുകയും ചെയ്തു.

നളിന് കോൺഗ്രസിലേക്ക് ക്ഷണം

നളിന് കോൺഗ്രസിലേക്ക് ക്ഷണം

ഗുജറാത്തിൽ ബിജെപി പയറ്റിയ തന്ത്രം കോൺഗ്രസ് തിരിച്ചെടുക്കുകയാണ് . രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത് ബിജെപി വിമത എംഎൽഎ നളിൻ കൊതാഡിയയെ കോൺഗ്രസിലേക്ക് ക്ഷണിച്ചുഎഐസിസി സെക്രട്ടറി ദീപക് ബാബറി മനോരമ ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നളിന്റെ വോട്ട് നിർണായകമായത് പട്ടേലിന്

നളിന്റെ വോട്ട് നിർണായകമായത് പട്ടേലിന്

ഗുജറാത്തിൽ ഏഴ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയപ്പോൾ പട്ടേലിന് നിർണായകമായത് കൊതാഡിയുടെയും ജെഡിയു എംഎൽഎയുടേയും വോട്ടുകളാണ്.

മുന്നണിയിൽ നിന്നുള്ള അപ്രതീക്ഷിത തിരിച്ചടി

മുന്നണിയിൽ നിന്നുള്ള അപ്രതീക്ഷിത തിരിച്ചടി

കോൺഗ്രസ് എംഎൽഎമാരെ മറുകണ്ടം ചാടിക്കുന്നതിനിടെ സ്വന്തം പാളയത്തിൽ നിന്നുള്ള തിരിച്ചടി ബിജെപി പ്രതീക്ഷിച്ചിരുന്നില്ല.

പട്ടേൽ സമുദായം

പട്ടേൽ സമുദായം

ഗുജറാത്തിൽ നടന്ന പട്ടേൽ പ്രക്ഷോഭത്തെ കേന്ദ്രം അടിച്ചമർത്തിയിരുന്നു. കലാപത്തിൽ 14 യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്രത്തിന് നൽകിയ മധുര പ്രതികാരമാണ് ബിജെപിക്കെതിരായ വോട്ട്

ഗുജറാത്ത് രജ്യസഭ തിരഞ്ഞെടുപ്പ്

ഗുജറാത്ത് രജ്യസഭ തിരഞ്ഞെടുപ്പ്

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അത്യന്തം നാടകീയമായ രാജ്യസഭ തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പിനു മുൻപും ശേഷവും ഒരുപാട് രാഷ്ട്രീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. രാവിലെ 9 മണിക്കു ആരംഭിച്ച തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നത് പുലർച്ച് രണ്ട് മണിക്കാണ്.

എംഎൽഎമാരുടെ മറുകണ്ടം ചാടൽ

എംഎൽഎമാരുടെ മറുകണ്ടം ചാടൽ

രാജ്യസഭ തിരഞ്ഞെടുപ്പിനു മുൻപേ തന്നെ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോക്ക് ആരംഭിച്ചിരുന്നു. എംഎൽഎമാരുടെ കൊഴഞ്ഞു പോക്കിനെ തുടർന്ന് 44 കോൺഗ്രസ് എംഎൽഎമാരെ കർണാടകയിലേക്ക് മാറ്റിയിരുന്നു. തിരഞ്ഞെടുപ്പിന് ഒരു ദിവസം മുൻപാണ് ഇവർ തിരിച്ചു സംസ്ഥാനത്ത് എത്തിയത്. എന്നിരുന്നാലും അവസാന നിമിഷം 2 എംഎൽഎമാർ കൂറ് മാറിയിരുന്നു.

രാജ്യസഭയിലേക്ക്

രാജ്യസഭയിലേക്ക്

നാടകീയ മൂഹൂർത്തങ്ങൾക്കെടുവിലാണ് ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ബി‍ജെപി സ്ഥാനാർത്ഥികളായ സ്മൃതി ഇറാനിയും, അമിത്ഷാ യും 46 വോട്ടുകളോടെ രാജ്യസഭയിലെത്തി .എന്നാൽ വിവാദങ്ങൾക്കും അടിയൊഴുക്കുകൾക്കുമൊടുവിൽ 44 വോട്ടുകളോടെ അഹ്മദ് പട്ടേലും വിജയിച്ചു.

English summary
BJP MLA Nalin Kotadiya admitted that he has voted for the Congress party. He wrote on Facebook that 14 people were killed during Patidar agitation which forced him not to vote for the saffron party.
Please Wait while comments are loading...