Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ മയക്കുമരുന്ന് നല്‍കി ഫ് ളാറ്റില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി

ദില്ലി: ഇരുപത്തിയൊന്നുകാരിയായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയും പിന്നീട് ഫ് ളാറ്റിലെത്തിച്ച് മയക്കുമരുന്ന് നല്‍കിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതായി പരാതി. ദില്ലി ദ്വാരകയ്ക്കടുത്ത് ഹരി വിഹാറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഫ് ളാറ്റില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവതിക്കും പ്രതികളില്‍ ഒരാള്‍ക്കും പരിക്കേറ്റു. ഫ് ളാറ്റില്‍ നിന്നും താഴേക്ക് ചാടവെ ഷാഫ്റ്റില്‍ കുടുങ്ങിയാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. ഹിമ്മത്, സുനില്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു.

rape-7

രാത്രിയില്‍ ഷാഫ്റ്റിന് മുകളില്‍ എന്തോ പതിക്കുന്ന ശബ്ദം കേട്ട് സമീപത്തെ ഫ് ളാറ്റിലുണ്ടായിരുന്നവര്‍ പരിശോധിച്ചപ്പോഴാണ് യുവതിയെയും മറ്റൊരാളെയും കണ്ടത്. ഫ് ളാറ്റില്‍ അതിക്രമിച്ചു കടക്കുന്നതിനിടെ കള്ളന്മാര്‍ താഴേക്കുവീണതാണെന്നാണ് കരുതിയിരുന്നത്. പിന്നീട്, പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുവന്നതാണെന്ന് യുവതി വെളിപ്പെടുത്തിയത്.

തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറയുന്നു. അതേസമയം, പെണ്‍കുട്ടി തങ്ങളുടെ സുഹൃത്താണ് അവര്‍ നിര്‍ബന്ധിച്ചാണ് ഫ് ളാറ്റിലെത്തിയതെന്നുമാണ് പ്രതികളുടെ വാദം. സംഭവത്തില്‍ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായി ഡിഎസ്പി സുരേന്ദര്‍ കുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+