കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 കോടിയുടെ വീടും വിലപിടിപ്പുള്ള കാറും സ്വന്തമായുള്ള അധ്യാപിക പെട്ടിക്കട നടത്തുന്നു

  • By Anwar Sadath
Google Oneindia Malayalam News

ഗുഡ്ഗാവ്: മൂന്നുകോടിരൂപ വിലപിടിപ്പുള്ള വീടും SUV കാറും ഉണ്ടെങ്കിലും മുന്‍ അധ്യാപിക ജീവിതം മെച്ചപ്പെടുത്താനായി പെട്ടിക്കട നടത്തുന്നു. ഗുഡ്ഗാവിലെ മുന്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപിക ഉര്‍വശിയാണ് മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും ശ്രദ്ധയാകര്‍ഷിച്ച് പെട്ടിക്കട വിജയകരമായി നടത്തിവരുന്നത്.

മെയ് 31വരെ താന്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപികയായിരുന്നെന്ന് ഉര്‍വശി പറയുന്നു. അന്നേദിവസം ഭര്‍ത്താവിന് ഒരു അപകടം പറ്റിയതോടെയാണ് ഇവരുടെ ജീവതം വഴിതിരിയുന്നത്. ഇതിനുശേഷം ജോലി രാജിവെക്കുകയും 15 ദിവസങ്ങള്‍ കഴിഞ്ഞതോടെ പെട്ടിക്കട ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയുമായിരുന്നു.

women

പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എക്‌സിക്യുട്ടീവ് ആയി ജോലി ചെയ്തുവരികെയായിരുന്നു ഭര്‍ത്താവിന് അപകടം സംഭവിച്ചത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഓപ്പറേഷനോടുകൂടിമാത്രമേ നടക്കാന്‍ കഴിയുകയുള്ളൂ. ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവഴിക്കേണ്ടവരുമെന്നുകണ്ടതോടെ ഉര്‍വശി ഒട്ടും താമസിയാതെ കുടുംബത്തെ ചുമലിലേറ്റി.

വലിയ സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലെങ്കിലും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് കട നടത്തുന്നതെന്ന് ഉര്‍വശി പറഞ്ഞു. ദിവസം 2,000-3,000 രൂപ ഇപ്പോള്‍ സമ്പാദിക്കുന്നുണ്ട്. താന്‍ സംതൃപ്തയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കടയില്‍ ആളുകള്‍ വര്‍ധിച്ചു. മാത്രമല്ല, പ്രതിസന്ധിയിലകപ്പെട്ട സ്ത്രീകള്‍ ഉപദേശത്തിനായി ഉര്‍വശിയെ ഫോണില്‍ വിളിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോള്‍.

English summary
Gurgaon woman who owns Rs. 3cr house, SUVs sells chole-kulche on road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X