കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുര്‍മീതിന്റെ 'വളർത്തുമകൾ' ഹണിപ്രീത് മുങ്ങി? അവിഹിത കഥകൾ ബാക്കി... ലുക്ക് ഔട്ട് നോട്ടീസും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചണ്ഡീഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ അപ്രത്യക്ഷയായി. ദേരയുടെ അടുത്ത അവകാശി എന്ന് കരുതുന്ന ഹണിപ്രീതിന്റെ അപ്രത്യക്ഷമാകല്‍ കൂടുതല്‍ ദുരൂഹതയാണ് സൃഷ്ടിക്കുന്നത്.

'വളര്‍ത്തുമകള്‍' ഹണിപ്രീതുമായി ഗുര്‍മീത് റാം റഹീമിന് അവിഹിത ബന്ധം? ലൈംഗികബന്ധം നേരിട്ട് കണ്ടുവെന്ന്'വളര്‍ത്തുമകള്‍' ഹണിപ്രീതുമായി ഗുര്‍മീത് റാം റഹീമിന് അവിഹിത ബന്ധം? ലൈംഗികബന്ധം നേരിട്ട് കണ്ടുവെന്ന്

പപ്പയുടെ സ്വന്തം ഏഞ്ചല്‍!!! റാം റഹീമിന്റെ 'വളര്‍ത്തുമകള്‍', മക്കളേക്കാള്‍ പ്രിയങ്കരി... അമാനുഷിക!!!പപ്പയുടെ സ്വന്തം ഏഞ്ചല്‍!!! റാം റഹീമിന്റെ 'വളര്‍ത്തുമകള്‍', മക്കളേക്കാള്‍ പ്രിയങ്കരി... അമാനുഷിക!!!

വളര്‍ത്തുമകള്‍ എന്നാണ് അവകാശപ്പെടുന്നത് എങ്കിലും ഹണിപ്രീതുമായി ഗുര്‍മീത് റാം റഹീം സിങിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്റെ ആദ്യ ഭര്‍ത്താവ് ആരോപണം ഉന്നയിച്ചിരുന്നത്. ആ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ഓരോ 25 ദിവസവും ബലാത്സംഗം, എതിര്‍ത്തവളുടെ നട്ടെല്ല് തകര്‍ത്തു... ബലാത്സംഗി ബാബയെ കുടുക്കിയ കത്ത് ഓരോ 25 ദിവസവും ബലാത്സംഗം, എതിര്‍ത്തവളുടെ നട്ടെല്ല് തകര്‍ത്തു... ബലാത്സംഗി ബാബയെ കുടുക്കിയ കത്ത്

എന്തായാലും ഹണിപ്രീതിനെ വെറുതേ വിടാന്‍ പോലീസ് ഉദ്ദേശിച്ചിട്ടില്ല. അതിന്റെ കാരണം വേറെയാണ്.

പപ്പയുടെ സ്വന്തം ഏഞ്ചല്‍

പപ്പയുടെ സ്വന്തം ഏഞ്ചല്‍

പപ്പാസ് ഏഞ്ചല്‍ എന്നാണ് ഹണിപ്രീത് ഇന്‍സാന്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഗുര്‍മീത് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ അദമ്യമായ ആഗ്രഹത്തോടെ നില്‍ക്കുന്നവള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നുണ്ട്.

പപ്പ പെട്ടപ്പോള്‍ മുങ്ങി?

പപ്പ പെട്ടപ്പോള്‍ മുങ്ങി?

എന്നാല്‍ ഗുര്‍മീതിന് വ20 വര്‍ഷം കഠിന തടവ് വിധിച്ചതിന് ശേഷം ഹണിപ്രീത് അപ്രത്യക്ഷയായിരിക്കുകയാണ്. ആ തിരോധാനം തന്നെയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

എന്തായാലും ഹരിയാണ പോലീസ് ഹണിപ്രീത് ഇന്‍സാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഗുര്‍മീതിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണത്തില്‍ ആണ് ഇത്.

ഗുര്‍മീതിനെ രക്ഷിക്കാന്‍

ഗുര്‍മീതിനെ രക്ഷിക്കാന്‍

ഓഗസ്റ്റ് 25 ന് പഞ്ച്കുളയിലെ സിബിഐ കോടതി ബലാത്സംഗ കേസില്‍ വിധിപറഞ്ഞതിന് തൊട്ടുപിറകെ ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമം നടന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസിന്റേയും പട്ടാളത്തിന്റേയും ഇടപെടല്‍ കാരണം അത് നടന്നില്ല.

ചുവന്ന പെട്ടി

ചുവന്ന പെട്ടി

കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഗുര്‍മീതിന്റെ കൈവശം ഒരു ചുവന്ന പെട്ടിയുണ്ടായിരുന്നു. ഇത് രക്ഷപ്പെടുത്താന്‍ അനുയായികള്‍ക്കുള്ള സിഗ്നല്‍ ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഗൂഢാലോചന തന്നെ

ഗൂഢാലോചന തന്നെ

ഗുര്‍മീതിനെ ജയിലില്‍ എത്തിക്കുന്നതിന് മുമ്പ് രക്ഷിച്ചെടുക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചന ആയിരുന്നു ഇത് എന്നാണ് ആക്ഷേപം. എന്തായാലും ഹണിപ്രീത് ഇപ്പോള്‍ എവിടെയാണ് എന്ന് ആര്‍ക്കും അറിയില്ല.

ഹെലികോപ്റ്ററില്‍ ഒപ്പം

ഹെലികോപ്റ്ററില്‍ ഒപ്പം

കുറ്റക്കാരനെന്ന് വിധിച്ചതിന് ശേഷം ഗുര്‍മീതിനെ ഹെലികോപ്റ്ററില്‍ ആയിരുന്നു റോഹ്തക് ജയിലിലേക്ക് കൊണ്ടുപോയത്. അപ്പോള്‍ ആ ഹെലികോപ്റ്ററില്‍ ഹണിപ്രീതും കയറിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.

അതിനിടയിലും ഒരുമിച്ച് ചെലവഴിച്ചു

അതിനിടയിലും ഒരുമിച്ച് ചെലവഴിച്ചു

ജയിലില്‍ എത്തിക്കുന്നതിന് മുമ്പ് ഹണിപ്രീത് ഗിര്‍മീതിനൊപ്പം ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ജയിലില്‍ ഒരുമിച്ച് കഴിയാന്‍

ജയിലില്‍ ഒരുമിച്ച് കഴിയാന്‍

ഹണിപ്രീതിനെ ജയിലില്‍ തനിക്കൊപ്പം താമസിപ്പിക്കണം എന്ന ആവശ്യം ഗുര്‍മീതും പിന്നീട് ഹണിപ്രീത് തന്നെയും ഉന്നയിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇതിന് അനുമതി ലഭിച്ചില്ല.

ദേരയുടെ അവകാശി

ദേരയുടെ അവകാശി

ദേര സച്ച സൗദയുടെ അടുത്ത അവകാശി ഹണിപ്രീത് തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗൂഢാലോചന കേസില്‍ അറസ്റ്റിലായാല്‍ ഹണിപ്രീതിനും അഴിയെണ്ണേണ്ടിവരും എന്ന് ഉറപ്പാണ്.

English summary
The Haryana police has issued a lookout notice against Honeypreet Insaan for allegedly plotting Dera Sauda Saccha Gurmeet Ram Rahim Singh's escape from court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X