കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തെ വിമര്‍ശിച്ച് വിവാദ ഫേസ്ബുക്ക് കുറിപ്പ്; അറസ്റ്റ് ചെയ്തു വിട്ടയച്ച അധ്യാപികയെ കാണ്‍മാനില്ല

Google Oneindia Malayalam News

ഗുഹാവത്തി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൈനികര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന് പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച അധ്യാപികയ കാണാനില്ല. ഫേസ്ബുക്ക് കുറിപ്പ് ഇട്ടതിന് ശേഷം തനിക്ക് നിരന്തരം വധിഭീഷണികളും ബലാത്സംഗ ഭീഷണിയും വന്നുകൊണ്ടിരിക്കുന്നതായി അധ്യാപിക പറ‍ഞ്ഞിരുന്നു.

ഗുഹാവത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജിലേ അസിസ്റ്റന്‍റ് പ്രൊഫസറായ പ്രാപി ബാനര്‍ജിയെയാണ് ഞാറാഴ്ച്ച മുതല്‍ കാണായത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ
പാപ്രി ബാനര്‍ജിയെ കോളേജ് അധികൃതര് സസ്പെന്‍ഡ് ചെയ്തിരുന്നു.

കാണാനില്ല

കാണാനില്ല

ശനിയാഴ്ച സ്റ്റേഷനില്‍ എത്തിയ പാപ്രിയെ തിങ്കളാഴ്ച്ച വീണ്ടും എത്താമെന്ന ഉറപ്പില്‍ വിട്ടയക്കുകയാരുന്നെന്ന് ചാന്ദ്മാരി പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് ബിസി ദേക പറയുന്നു. എന്നാല്‍ തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് അധ്യാപികയുടെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഞായറാഴ്ച്ച രാവിലെ മുതല്‍ അവരെ കാണാനില്ലെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

സൈന്യത്തിനെതിരെ വിവാദപരമായ അഭിപ്രായങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതിനായിരുന്നു പാപ്രി ബാനര്‍ജിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 45 ധീരന്മാര്‍ കൊല്ലപ്പെട്ടു. ഇത് യുദ്ധമല്ല, സെനികര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം കിട്ടാതെയാണ് മരിച്ചതെന്നുമായിരുന്നു പാപ്രി ഫേസ്ബുക്കില്‍ കുറിച്ചത്.

മുറിവേല്‍പ്പിക്കും

മുറിവേല്‍പ്പിക്കും

ഇത് ഓരോ ഇന്ത്യന്റെ മനസിനെയും മുറിവേല്‍പ്പിക്കും.
എന്നാല്‍ എന്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാശ്മീര്‍ താഴ് വരയില്‍ ചെയ്യാതിരുന്നത് , നിങ്ങള്‍ കാശ്മീരിലെ സ്ത്രീകളെ പീഡിപ്പിച്ചു, അവരുടെ കുട്ടികളെ വിഗലാംഗരാക്കി, കൊലപ്പെടുത്തി, അവിടുത്തെ പുരുഷന്മാരെ കൊലപ്പെടുത്തി.

പ്രതീക്ഷിച്ചില്ലേ

പ്രതീക്ഷിച്ചില്ലേ

കാശ്മീരിലെ ജനതയെ നിങ്ങളുടെ മാധ്യമങ്ങള്‍ പൈശാചികരാക്കി, എന്നിട്ടും നിങ്ങള്‍ യാതൊരു പകപോക്കലും പ്രതീക്ഷിച്ചില്ലേ, തീവ്രവാദം ഇസ്ലാമികമാകാം എന്നാല്‍ കര്‍മ്മം ഭാരതത്തിന്റെ സനാതന ധര്‍മ്മ ശാസ്ത്രത്തിന് അനുകൂലമാണ്. അത് ചവച്ചിറക്കു എന്നതായിരുന്നു പാപ്രി ബാനര്‍ജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

വലിയ ചര്‍ച്ച

വലിയ ചര്‍ച്ച

ഈ പോസ്റ്റ് നിരവധിയാളുകള്‍ ഷെയര്‍ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് ഇടവെക്കുകയും ചെയ്തു. വലിയ വിമര്‍ശനമായിരുന്നു ഇതേ തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ ഉയര്‍ന്നു വന്നത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അസം പോലീസ് പാപ്രിക്കെതിരെ കേസ് രജിസിച്ചര്‍ ചെയ്യുകയായിരുന്നു.

അസം പോലീസ്

അസം പോലീസ്

പാപ്രി ബാനര്‍ജിയുടെ വിവാദപരമായ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെടുത്തിയ വ്യക്തിക്ക് ട്വിറ്ററിലൂടെ അസം പോലീസ് നന്ദിപറഞ്ഞിരുന്നു. പാപ്രിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷ​ണം പുരോഗമിക്കുന്നതായണ് അസം പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ട്വീറ്റ്

അസം പോലീസ്

പാപ്രി ബാനര്‍ജി

ഭീഷണി

English summary
Guwahati teacher goes missing after getting rape, death threats for posts on Pulwama attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X