Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയോടൊപ്പം വേദി പങ്കിടില്ല,സിദ്ധരാമയ്യയുടേത് കര്‍ണാടക കണ്ട ഏറ്റവും മോശം ഭരണം,ആഞ്ഞടിച്ച് ദേവഗൗഡ

ബെംഗളൂരു: കര്‍ണാടകത്തിലെ കോ​ണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ രംഗത്ത്. കര്‍ണാടകം കണ്ട ഏറ്റവും മോശം ഭരണമാണ് സിദ്ധരാമയ്യയുടേതെന്ന് വിമര്‍ശിച്ച ദേവഗൗഡ സിദ്ധരാമയ്യയോടൊപ്പം വേദി പങ്കിടാന്‍ ഒരുക്കമല്ലെന്നും വ്യക്തമാക്കി.

hddewagauda

ഫിബ്രവരി ഏഴിന് ശ്രാവണബലഗോലയില്‍ നടക്കുന്ന ജൈനവിഭാഗത്തിന്‍റെ മഹാമത്സക അഭിഷേക ഉത്സവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് രാം നാഥ് കോവിന്ദും മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുക്കുന്നുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ ദേവഗൗഡയ്ക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടേണ്ടി വരുമെന്നതിനാല്‍ താന്‍ ചടങ്ങില്‍ പങ്കിടുക്കില്ലെന്ന് ദേവഗൗഡ വ്യക്തമാക്കി.സിദ്ധരാമയ്യയെ പോലെ ഒരു തരംതാണ ഭരണാധികാരിയുമായി വേദി പങ്കിടാന്‍ താന്‍ ഒരുക്കമല്ലെന്ന കാര്യം വ്യക്തമാക്കി പ്രസിഡന്‍റിന് കത്തയക്കുമെന്നും ദേവഗൗഡ പറഞ്ഞു.

ഹസ്സനിലെ ജില്ലാ കളക്ടറെ മാറ്റിയ നടപടിയേയും ദേവഗൗഡ നിശിതമായി വിമര്‍ശിച്ചു. തന്‍റെ ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഇതുപോലെ മോശമായ ഒരു ഭരണം കാണേണ്ടി വന്നിട്ടില്ലെന്ന് ദേവഗൗഡ വ്യക്തമാക്കി. കോ​ണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജനതാദള്‍ സെക്കുലര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ഒരു തൂക്ക് മന്ത്രി സഭയ്ക്കാണ് സാധ്യത എന്ന രീതിയില്‍ സര്‍വ്വേ ഫലങ്ങള്‍ വന്നിരുന്നു. ഇത് മുതലെടുക്കുകയാണ് ജനതാദളിന്‍റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ദേവഗൗഡ നടത്തിയ പ്രസ്താവന ബിജെപിയോട് അടുക്കുന്നതിനുള്ള സൂചനയായും വിലയിരുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+