കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയിൽ മുതലെടുത്ത് ഹാക്കർമാർ: കമ്പ്യൂട്ടറിൽ നിന്ന് ചോർത്തുന്നത് നിർണായക വിവരങ്ങൾ

Google Oneindia Malayalam News

ദില്ലി: ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ മറവിൽ മുതലെടുപ്പുമായി ഹാക്കർമാരും സൈബർ ക്രിമിനലുകളും. കൊറോണയെക്കുറിച്ചുള്ള വിവരങ്ങളും ജനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തിലുള്ള സന്ദേശങ്ങൾ അയച്ച് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ കമ്പ്യൂട്ടറുകളിൽ നിന്ന് വിവരം ചോർത്തുകയാണ് ഹാക്കർമാരുടെ ലക്ഷ്യം. വൈറസുകളെ പിഡിഎഫ്, എംപി3 ഫയലുകളായി കമ്പ്യൂട്ടറുകളിലേക്ക് കയറ്റിവിട്ടുള്ള ആക്രമണ രീതിയാണ് ഇവർ അവലംബിക്കുന്നത്. സൈബർ സെക്യൂരിറ്റി സ്ഥാപനം കാസ്പെർസ്കിയുടെ സംഘമാണ് കൊറോണയുടെ മറവിലുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

 കൊറോണ: ടെക്കിയുടെ ഭാര്യ ബെംഗളൂരു വിട്ടത് വിമാനത്തിൽ, ആഗ്രയിലേക്കുള്ള യാത്ര ട്രെയിനിൽ കൊറോണ: ടെക്കിയുടെ ഭാര്യ ബെംഗളൂരു വിട്ടത് വിമാനത്തിൽ, ആഗ്രയിലേക്കുള്ള യാത്ര ട്രെയിനിൽ

കൊറോണയിൽ മുതലെടുപ്പ്

കൊറോണയിൽ മുതലെടുപ്പ്


നൂറിലധികം രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കൊറോണയെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ലോകം കൊറോണ ഭീതിയിലായ സാഹചര്യത്തിൽ ഈ സാഹചര്യം മുതലെടുത്താണ് ഹാക്കമാരുടെ രംഗപ്രവേശം. ഇതോടെ നിരവധി സംഘടനകൾ ഡാഷ് ബോർഡുകൾ കേന്ദ്രീകരിച്ച് കൊറോണ വൈറസിനെ ട്രാക്ക് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഹാക്കർമാർ ഈ ഡാഷ് ബോർഡുകളാണ് കമ്പ്യൂട്ടറുകളിലേക്ക് വൈറസുകളെ കടത്തിവിടുന്നതിനായി ഉപയോഗിക്കുന്നത്.

 വ്യാജ ഇമെയിൽ സന്ദേശങ്ങൾ

വ്യാജ ഇമെയിൽ സന്ദേശങ്ങൾ

കൊറോണ വൈറസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്ന ഹാക്കർമാർ ഉപയോക്താക്കളെ പ്രത്യേക വെബ്സൈറ്റിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിൽ നിന്ന് കൊറോണ വൈറസ് ട്രാക്ക് ചെയ്യുന്ന ലിങ്ക് ലഭിക്കുമെന്നുമാണ് ഹാക്കർമാരിൽ നിന്നുള്ള മെയിലുകളിലെ അവകാശവാദം. ലിങ്കിൽ നിന്ന് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനും ഹാക്കർമാർ നിർദേശിക്കുന്നു. ഇതോടെ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെട്ട് കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുകയാണ് ഹാക്കർമാരുടെ ലക്ഷ്യം.

 കോവിഡ് 19 മുന്നറിയിപ്പ്

കോവിഡ് 19 മുന്നറിയിപ്പ്

കോവിഡ് 19 എന്ന പേരിൽ ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയാണ് ട്രാക്കിംഗ് മാപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഹാക്കർമാർ ട്രാക്കിംഗ് ആപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് മനസ്സിലാക്കിയതോടെ സർവ്വകലാശാല ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അസറൾട്ട് സോഫ്റ്റ് വെയർ

അസറൾട്ട് സോഫ്റ്റ് വെയർ

2016ൽ കണ്ടെത്തിയിട്ടുള്ള അസോറൾട്ട് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഹാക്കർമാരുടെ പ്രവർത്തനം. കമ്പ്യൂട്ടറിനെ വിവരങ്ങൾ ചോർത്തുന്നതിന് വേണ്ടിയാണ് പ്രധാനമായും സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത്. ക്രിപ്റ്റോ കറൻസികളും പാസ് വേർഡുകളുമാണ് ഇത്തരത്തിൽ ചോർത്തുന്നത്. എന്നാൽ റിമോട്ട് ആക്രമണങ്ങൾ നടത്തുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് തന്നെ സീക്രട്ട് അഡ്മിന് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നതാണ് പുതിയ അസോറൾട്ട്. കൊറോണ വൈറസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളറിയാൻ പ്രാദേശിക തലത്തിലുള്ള ആരോഗ്യ വകുപ്പ് അധികൃതരെ സമീപിക്കാനാണ് സൈബർ വിദഗ്ദർ നിർദേശിക്കുന്നത്.

English summary
Hackers Exploiting the Coronavirus outbreak, ansd steels details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X