Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃപ്തി ദേശായി പാര്‍സി ക്ഷേത്രങ്ങളും സന്ദര്‍ശിക്കണം: എഐഎംഐഎം നേതാവ്

ദില്ലി: ഹാജി ദര്‍ഗയില്‍ പ്രവേശിച്ച തൃപ്തി ദേശായി പാര്‍സി ക്ഷേത്രങ്ങളിലും സന്ദര്‍ശിക്കണമെന്ന് ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്തേഹാദുള്‍ മുസ്ലീമിന്‍ നേതാവ് ഹാജി റഫത്ത് ഹുസൈന്‍. എന്നാല്‍ മാത്രമേ ഇത് പ്രശസ്തിക്കു വേണ്ടിയുള്ള പ്രകടനമല്ല എന്ന് ജനങ്ങല്‍ വിശ്വസിക്കുവെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ദര്‍ഗയില്‍ തൃപ്തി പ്രാര്‍ത്ഥന നടത്തിയത് നല്ല കാര്യം തന്നെയാണ് എന്നാല്‍ പാര്‍സി ക്ഷേത്രത്തിലും അവര്‍ പ്രവേശിക്കണം. എങ്കില്‍ മാത്രമേ നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളത് അല്ലായിരുന്നെന്നും ജനങ്ങള്‍ വിശ്വസിക്കൂ എന്നും ഹുസൈന്‍ കൂട്ടി ചേര്‍ത്തു.

Trupti Desai

വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് തൃപ്തിയും സംഘവും ദര്‍ഗയില്‍ പ്രവേശിച്ചത്. കഴിഞ്ഞ മാസം ദര്‍ഗയില്‍ പ്രവേശിക്കാന്‍ ഇവര്‍ എത്തിയിരുന്നെങ്കിലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏപ്രില്‍ 28ന് ഇവരുടെ നീക്കം ദര്‍ഗയുടെ പരിസരത്ത് വെച്ച് തന്നെ തടയുകയായിരുന്നു. നേരത്തെ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണമുള്ള മഹാരാഷ്ട്രയിലെ ഷാനി ഷിങ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹാജി അലി ദര്‍ഗയിലും പ്രവേശിച്ചത്.

തൃപ്തി ദേശായിയും സംഘവും ഇനി കണ്ണുവെക്കുന്നത് സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ശബരിമലയിലാണ്. ശബരിമല സന്ദര്‍ശിക്കാന്‍ സ്ത്രീകളുമായി എത്തുമെന്ന് ഇവര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദര്‍ഗ ട്രസ്റ്റ് 2010ലാണ് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന് നിയമം കൊണ്ടു വന്നത്. മുംബൈ അറബികടലിനോട് ചേര്‍ന്ന ചെറുദ്വീപലാണ് 15-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച സൂഫി ദര്‍ഗ സ്ഥിതി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+