കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിന് 41 ഹെലികോപ്റ്റര്‍; എച്ചഎഎല്ലുമായി 6,100 കോടിയുടെ കരാര്‍

സൈന്യത്തിന് 41 ഹെലികോപ്റ്റര്‍; എച്ചഎഎല്ലുമായി 6,100 കോടിയുടെ കരാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമെന്നോണം ഹിന്ദുസ്ഥാന്‍ എയറോനൗട്ടിക്‌സ് ലിമിറ്റഡിന് 6,100 കോടി രൂപയുടെ കരാര്‍. സൈന്യത്തിന് 41 ഹെലികോപ്റ്ററുകള്‍ നിര്‍മിച്ചു നല്‍കാനാണ് കരാര്‍. കരാര്‍ അന്തിമമായെന്നും അറുപത് മാസത്തിനുള്ളില്‍ അഡ്വാസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ നല്‍കുമെന്നും എച്ച്എഎല്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ആര്‍മിക്കും നേവിക്കും വേണ്ടിയാണ് ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകള്‍. ഇത്തരമൊരു കരാറുണ്ടാക്കാന്‍ കഴിഞ്ഞത് എച്ച്എഎല്ലിന്റെ മികവ് വ്യക്തമാക്കുന്നതാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കരാര്‍. കരാര്‍ പ്രകാരമുള്ള ഹെലികോപ്റ്ററുകള്‍ നിശ്ചത സമയത്തിനുള്ളില്‍തന്നെ കൈമാറുമെന്ന് എച്ച്എഎല്‍ സിഎംഡി സുവര്‍ണ രാജു വ്യക്തമാക്കി.

helicopter-3-jpg-pagespeed-ic--mgawgvqlq-05-1504584707.jpg -Properties


ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നേവിക്കും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനും വേണ്ടി 32 ഹെലികോപ്റ്ററുകളുടെ കരാര്‍ കമ്പനിക്ക് ലഭിച്ചിരുന്നു. മെയ്ക്ക് ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ തന്നെ ഇന്ത്യന്‍ കമ്പനികളാല്‍ സൈനിക ആവശ്യത്തിനായുള്ള ആയുധങ്ങളും യുദ്ധോപകരണങ്ങളും നിര്‍മിക്കാനാണ് തീരുമാനം. വിദേശ കമ്പനികളുടെ സഹകരണത്തോടെയാകും നിര്‍മാണം.

English summary
HAL signs Rs 6,100 crore deal to supply 41 advanced helicopters to army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X