പള്ളിക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ മുഴക്കുമെന്ന ആഹ്വാനം; രാജ് താക്കറെയുടെ വീടിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം
മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ വീടിന് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. പള്ളികള്‍ക്ക് പുറത്ത് ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ മുഴക്കുമെന്ന് രാജ് താക്കറെ ആഹ്വാനം ചെയ്തതിന് പിന്നാലെ മുന്‍കരുതല്‍ നടപടിയായി രാജ് താക്കറെയ്ക്ക് മുംബൈ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെയാണ് രാജ് താക്കറെയുടെ വസതിയ്ക്ക് മുന്‍പില്‍ സുരക്ഷ വര്‍ധിപ്പിച്ചത്.
ഞായറാഴ്ച നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഔറംഗബാദ് പൊലീസ് ചൊവ്വാഴ്ച താക്കറെയ്ക്കെതിരെ കേസെടുത്തിരുന്നു. നഗരത്തിന്റെ സമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ 1400 പേര്‍ക്ക് താനെ പോലീസ് നോട്ടീസ് അയച്ചിരുന്നു. അതിനിടെ, രാജ് താക്കറെയുടെ ആഹ്വാനമനുസരിച്ച്, ബുധനാഴ്ച രാവിലെ 5 മണിക്ക് ബാങ്ക് വിളി സമയത്ത് പള്ളികള്‍ക്ക് പുറത്ത് ഹനുമാന്‍ ചാലിസ ആലപിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

രാജ് താക്കറെയുടെ ഗുഡി പദ്വ പ്രസംഗത്തോടെയാണ് മഹാരാഷ്ട്രയില്‍ ഹനുുമാന്‍ ചാലിസയും അതിന്റെ മന്ത്രോച്ചാരണവും വിവാദങ്ങള്‍ക്ക് കാരണമാത്. പള്ളികളിലെ ഉച്ചഭാഷിണികള്‍ക്കെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതെടുത്ത് കളയുമെന്നും പള്ളിയ്ക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ആലപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലിം സമൂഹവും അവരുടെ ആഘോഷങ്ങള്‍ തടസ്സമില്ലാതെ ആഘോഷിക്കണം' എന്നതിനാല്‍ ചൊവ്വാഴ്ച മഹാ ആരതി നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം തന്റെ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
'ആരുടെയും ആഘോഷങ്ങള്‍ക്ക് തടസ്സങ്ങള്‍ കൊണ്ടുവരേണ്ടതില്ല. ഉച്ചഭാഷിണി വിഷയം മതപരമായ വിഷയമല്ല, മറിച്ച് ഇതൊരു സാമൂഹിക പ്രശ്‌നമാണ്, ഇതില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഭാവിയില്‍ തീരുമാനിക്കും. അതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ അവതരിപ്പിക്കും. തല്‍ക്കാലം ഇത്രയും മാത്രം, അദ്ദേഹം പറഞ്ഞു. ഈദ് ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാജ് താക്കറെ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നിരുന്നാലും, ചൊവ്വാഴ്ച, അദ്ദേഹം തന്റെ ആഹ്വാനം ആവര്‍ത്തിച്ചു.
മെയ് 4 ന് ആസാന്‍ കേള്‍ക്കുന്ന പ്രദേശങ്ങളില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചു. 'മെയ് 4 നകം ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നിരുന്നാലും, സര്‍ക്കാര്‍ ഈ വിഷയത്തില്‍ വളരെ ദയനീയമായി നിലകൊള്ളുന്നു. നമ്മുടെ നാട്ടില്‍ സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് പലരും പരാമര്‍ശം നടത്തുന്നുണ്ട്. മതത്തിന്റെ പേരില്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണികള്‍ കാരണം പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അസ്വസ്ഥരാകുന്നു, താക്കറെ പറഞ്ഞു.
ലൗഡ് സ്പീക്കറുകള്‍ അനധികൃതമാണ്. വാസ്തവത്തില്‍, പല മസ്ജിദുകളും അനധികൃതമാണ്. അനധികൃത മസ്ജിദുകള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ എങ്ങനെയാണ് അംഗീകൃത അനുമതി നല്‍കിയത് എന്നും അനുമതി നല്‍കുകയാണെങ്കില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും നല്‍കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ രാജ്യത്തെ എല്ലാ മതത്തില്‍പ്പെട്ട ആളുകളും ശബ്ദമലിനീകരണത്തിന് വിധേയരാണ് എന്നും രാജ് താക്കറെ പറഞ്ഞു.
സൂപ്പര്‍ലുക്കില്‍ പാര്‍വതി; വൈറല്‍ ചിത്രങ്ങള്‍ കാണാം
അതേസമയം രാജ് താക്കറെയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി മുസ്ലിം പള്ളികള്‍ ഇന്ന് രാവിലെ നിസ്‌കാര സമയത്ത് ഉച്ചഭാഷിണി നിര്‍ത്തി വെച്ചതായും റിപ്പോര്‍ട്ടുണ്ട്. മേയ് മൂന്നിനു ശേഷം പള്ളികള്‍ നിസ്‌കാര സമയത്ത് ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ ഹനുമാന്‍ ചാലിസ ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കണം എന്ന രാജ് താക്കറെയുടെ നിര്‍ദേശത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. പള്ളികള്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചാല്‍ 100 ല്‍ വിളിച്ച് പരാതിപ്പെടണമെന്നും ഉച്ചഭാഷിണികള്‍ക്കെതിരെ ഒപ്പ് ശേഖരിച്ച് പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കണമെന്നും താക്കറെ പറഞ്ഞിരുന്നു.












Click it and Unblock the Notifications