• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാതൃദിനം ഗംഭീരമാക്കാം; അമ്മമാർക്ക് ആശംസകൾ നേരാം..ഇതാ ചില സന്ദേശങ്ങൾ

 • By Desk
Google Oneindia Malayalam News

കൊച്ചി; സ്നേഹത്തിന്റെ പ്രതീകമായ അമ്മാർക്ക് വേണ്ടിയാണ് ലോകം മാതൃദിനം ആഘോഷിക്കുന്നത്. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. എല്ലാ മാതൃദിനത്തിലും ഉയരുന്നൊരു ചോദ്യമുണ്ട്, അമ്മമാരെ സ്നേഹിക്കാനും പരിചരിക്കാനും ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടോയെന്ന്, അതിനുള്ള ഉത്തരം ഇല്ലെന്ന് തന്നെ. എന്നാൽ നമ്മളിൽ എത്രപേർ അമ്മയ്ക്ക് എന്ന് പറഞ്ഞ് സമയം ചെലവഴിക്കുന്നുണ്ട്? അവരുടെ സ്നേഹത്തിന് വില കൽപ്പിക്കുന്നുണ്ട്? മക്കളെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം അമ്മമാരുടെ ഉത്തരവാദിത്തമെന്ന നിലയ്ക്കായിരിക്കും പലരുടേയും പെരുമാറ്റം.

എന്തായാലും അമ്മയുടെ കരുതലിനും സ്നേഹത്തിനും ഒരിത്തിരി നേരം അവർക്കായി ഈ മാതൃദിനത്തിൽ മാറ്റിവെയ്ക്കാം. സാധാരണ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി അമ്മയ്ക്ക് എന്നെന്നും ഓർത്തിരിക്കാനുള്ള നിമിഷങ്ങൾ ഈ ദിനത്തിൽ സമ്മാനിക്കാം. മക്കളുടെ സ്നേഹം തിരികെ ലഭിക്കുന്നതിനേക്കാൾ വലിയ ആഗ്രഹമൊന്നും അവരും ഈ ദിനത്തിൽ പ്രതീക്ഷിക്കുന്നുണ്ടാകില്ല. എന്നാൽ എങ്ങനെയൊക്കെയാണ് സ്നേഹം നൽകുകയെന്നല്ലേ?പറയാം

മാതൃദിനത്തിൽ പ്രത്യേകം സന്ദേശങ്ങൽ അമ്മയ്ക്ക് വേണ്ടി അയക്കൂ. ഉണർന്നെഴുന്നേൽക്കുമ്പോൾ കാണുന്ന മാതൃദിന സന്ദേശങ്ങൾ അമ്മയുടെ മനം നിറയ്ക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ? അത്തരത്തിലുള്ള ചില സന്ദേശങ്ങൾ നോക്കാം

'ഏറ്റവും മധുരമുള്ള ഏറ്റവും ആഴമുള്ള വാക്ക്, സ്നേഹവും കരുണയും ത്യാഗവും ഒന്നിച്ച് ചേരുന്ന ഇൗ വാക്കിനാൽ വിളിക്കപ്പെടാൻ ഭാഗ്യം ലഭിച്ച എല്ലാവ‍ർക്കും മാതൃദിനാശംസകൾ'

'താങ്കളെ എന്റെ അമ്മയായി കിട്ടയത് ഭാഗ്യമായി കരുതുന്നു. എല്ലായ്‌പ്പോഴും എന്നിൽ വിശ്വസിക്കുന്നതിനും ഓരോ ദിവസവും എനിക്കായി ജീവിക്കുന്നതിനും നന്ദി, മാതൃദിനം ആശംസിക്കുന്നു'

'അമ്മയെ പോലെ അമ്മ മാത്രം, മാതൃ ദിനാശംസകൾ'

നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ പോര. എളുപ്പമല്ലാതിരുന്നിട്ടും എപ്പോഴും ഞങ്ങളെ പരിപാലിച്ചതിന് നന്ദി. ഞങ്ങൾ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു!

മാതൃദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ... ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഓരോ ദിവസവും സ്നേഹിക്കപ്പെടാനുള്ള ഭാഗ്യമുണ്ടാകട്ടെ...

എന്റെ ഉയർച്ച താഴ്ചകളിൽ എന്നെ കൈവിടാതെ ചേർത്ത് നിർത്തിയതിന് സ്നേഹം അമ്മേ..മാതൃദിനാശംസകൾ

എന്നെ ഞാനക്കാൻ ഈ ജന്മം നൽകിയ എന്റെ അമ്മയ്ക്ക്... ഹൃദയത്തിൽ തൊട്ട മാതൃ ദിനാശംസകൾ!

'ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങൾ എനിക്ക് നൽകിയതിന് നന്ദി: നിങ്ങളുടെ സ്നേഹം, പരിചരണം, അമ്മയുടെ ഭക്ഷണം..എല്ലാത്തിനും സ്നേഹം, മാതൃദിനാശംസകൾ! ഞാൻ നിന്നെ വളരെ സ്നേഹിക്കുന്നുട

'നമ്മുടെ കുടുംബത്തിന് ശക്തിയുടെയും മാർഗനിർദേശത്തിന്റെയും സന്തോഷത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായതിന് നന്ദി'.

'Life is a little more easier, safe, sane, and filled with love - because you are around'.

'From being my biggest cheerleader to pulling me up after every downfall - Thank you for always being right by my side'.

'The best compliment anyone can give me is to say that I'm just like you'.

മാതൃദിനത്തിന്റെ തുടക്കം

20ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കയിലാണ് മാതൃദിനം ആദ്യമായി ആഘോഷിച്ച് തുടങ്ങിയത്. 1905ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവേസ് ജാര്‍വീസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിടുന്നത്. അമ്മയുടെ ശവകല്ലറയ്ക്ക് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് കൊണ്ടാണ് റീവേസ് പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചത്. തുടക്കത്തിൽ ഇതിന് വലിയ പ്രചരണം ലഭിച്ചില്ലേങ്കിലും പിന്നീട് ഇത് ഫലം കണ്ടു. റീവേസിന്റെ അമ്മയുടെ മൃതദേഹം അടക്കം ചെയ്ത പള്ളിയാണ് മാതൃദിനത്തിന്റെ അന്താരാഷ്ട്ര കേന്ദ്രമായി അറിയപ്പെടുകയും ചെയ്യുന്നു.

'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ

ദിലീപിന് പാളിയോ? തിടുക്കം കാട്ടിയത് തിരിച്ചടിയായി? വധഗൂഢാലോചന കേസിൽ നിയമോപദേശം ഇങ്ങനെദിലീപിന് പാളിയോ? തിടുക്കം കാട്ടിയത് തിരിച്ചടിയായി? വധഗൂഢാലോചന കേസിൽ നിയമോപദേശം ഇങ്ങനെ

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Happy Mothers Day 2022: Malayalam Wishes, Quotes, Photos, Poster, Cards And WhatsApp Status
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X