ഉത്തരാഖണ്ഡ് പിടിക്കാന്‍ കിടിലന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്; 3 വര്‍ഷത്തിനുള്ളില്‍ തലസ്ഥാനം മാറും
2017 ല്‍ ഭരണം നഷ്ടമായെങ്കിലും കോണ്‍ഗ്രസിന് ഇന്നും ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. അതുകൊണ്ട് തന്നെയാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതീക്ഷ വെക്കുന്നത്. സംസ്ഥാനം രൂപീകൃതമായതിന് ശേഷം 2002 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്.
2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വന്നു.

70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതാവട്ടെ 11 സീറ്റിലും. എന്നാല്‍ ഇത്തവണ ആഭ്യന്തര പ്രശ്നങ്ങളില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിസന്ധിയിലായിരിക്കുന്ന ബിജെപി സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തില്‍ എത്താമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ഒരു രവിവര്‍മ്മ ചിത്രം പോലെ സുന്ദരം; പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നു

അതിനായി അവര്‍ പ്രത്യേക തന്ത്രങ്ങളും തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംസ്ഥാനത്ത് ആവിഷ്കരിക്കുന്നു. അതില്‍ സുപ്രധാനമായ ഒരു പ്രഖ്യാപനാണ് കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഗെയർസെയിനെ സംസ്ഥാനത്തിന്റെ മുഴുവന്‍ സമയ തലസ്ഥാനമാക്കി മാറ്റുമെന്നാണ് റാവത്തിന്റെ പ്രഖ്യാപനം.

നിലവില്‍ രണ്ട് തലസ്ഥാനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. ഗെയർസെയിന്‍ വേനല്‍ക്കാല തലസ്ഥാനമാണെങ്കില്‍ ഡെറാഡൂണ്‍ ആണ് ശൈത്യകാല തലസ്ഥാനം. അടുത്തിടെയായിരുന്നു ഗെയർസെയിന്‍ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചത്. ഇത് മാറ്റി മുഴുവന്‍ സമയ തലസ്ഥാനമായി ഗെയർസെയിനെ മാറ്റുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികാരത്തിൽ വന്ന് "രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ" ഗൈർസൈനെ സംസ്ഥാനത്തിന്റെ സ്ഥിരം തലസ്ഥാനമാക്കുമെന്ന് കോൺഗ്രസ് തിങ്കളാഴ്ച വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൈർസൈനിൽ സ്ഥിരമായ തലസ്ഥാനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ ആദ്യം സൃഷ്ടിക്കും, തുടർന്ന് അധികാരത്തിൽ വന്ന് രണ്ട് മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാന തലസ്ഥാനം അവിടേക്ക് മാറ്റുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പറഞ്ഞു.

ഗൈർസൈന്റെ വികസനത്തിനായി ബി ജെ പി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും റാവത്ത് കുറ്റപ്പെടുത്തി. "ഗൈർസൈനിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിജെപി സർക്കാർ എന്താണ് ചെയ്തതെന്ന് ഞങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. സെക്രട്ടേറിയറ്റ് കെട്ടിടത്തിനും പാർപ്പിട ഭവനങ്ങൾക്കും അനുവദിച്ച 57 കോടി രൂപ എവിടെപ്പോയി?" -റാവത്ത് ചോദിച്ചു.

ഒരു തലസ്ഥാന നഗരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിനാൽ വിധാൻ സഭ സ്ഥിതി ചെയ്യുന്ന ഭരാരിസൈൻ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രത്യേകം വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബി ജെ പി സർക്കാർ ഇത് ഡീനോട്ടിഫൈ ചെയ്യുകയാണെന്നും ഭരരിസൈനിൽ ഭൂമി വാങ്ങിയവരുടെ പേരുവിവര പട്ടിക നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications