ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞു!!! ചികിത്സ കിട്ടാതെ രോഗി മരിച്ചു!!!

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: ബിജെപി നേതാവിന്റെ കാറിൽ ആംബുലൻസ് ഇടിച്ചതിനെ തുടർന്ന്  രോഗിയുമായി പോയ ആംബുലൻസ് വഴിയിൽ തടഞ്ഞിട്ടു. അപകടത്തെ ചൊല്ലി തർക്കം രൂക്ഷമായപ്പോൾ രോഗി ചികിത്സ കിട്ടാതെ മരിച്ചു. നവീൻ സോണി എന്ന 42കാരനാണ് മരിച്ചത്. ഹരിയാനയി​ലെ ഫത്തേഹ്​പൂരിൽ നിന്നുള്ള ബി.ജെ.പി കൗൺസിലർ ദര്‍ശന്‍ നാഗ്പാലിന്റെ കാറിലാണ് ആംബുലൻസ് കൂട്ടിയിടിച്ചത്.തുടർന്ന് ഇയാൾ ആംബുലൻസ് തടയുകയായിരുന്നു.

aumbulence

ഞായറാഴ്​ച വൈകിട്ടാണ്​ സംഭവം. ദര്‍ശന്‍ സഞ്ചരിച്ച കാറില്‍ ആംബുലന്‍സ് ഇടിക്കുകയായിരുന്നു.വാഹനം ഇടിച്ചിട്ടും നിര്‍ത്താതെ പോയ ആംബുലന്‍സിനെ മറികടന്ന് വാഹനം കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. ആംബുലൻസിന്റെ ഡ്രൈവറും നവീന്‍റെ ബന്ധുക്കളും കേണപേഷിച്ചിട്ടും ബിജെപി നേതാവ് അത് ചെവിക്കൊണ്ടില്ല. ആംബുലൻസിന് കുറുകെ കാറിട്ടിരുന്നതിനാൽ അത് മുന്നോട്ടെടുക്കാനും സാധിച്ചില്ല.

ഐടി രംഗം സ്ത്രീകള്‍ക്ക് പറ്റിയതല്ല!!! കലാ രംഗം അനിയോജ്യം!!! എന്‍ജിനീയറുടെ കുറിപ്പ് വിവാദമാവുന്നു

ഒടുവിൽ അരമണിക്കൂറിന് ശേഷമാണ് ആംബുലൻസ് കടന്നു പോകാൻ അനുവദിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് നവീന് ജീവൻ നഷ്ടപ്പെട്ടിരുന്നു.15 മിനിറ്റ്‌ നേരത്തെ എത്തിയിരുന്നെങ്കില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചേനെയെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.നവീന്റെ മരണത്തിന് കാരണക്കാരന്‍ ദര്‍ശനാണെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം ആരോപണങ്ങൾ ദർശൻ നിഷേധിച്ചിട്ടുണ്ട് .താൻ ആംബുലൻസ് തടഞ്ഞിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണ വിധേയനായ ബിജെപി നേതാവ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
A BJP leader in Haryana is accused of holding up an ambulance after it hit his car, causing a delay that may have led to the patient's death. Darshan Nagpal, a BJP councilor in Fatehabad, has denied the allegations of the patient's relatives, who have filed a complaint.
Please Wait while comments are loading...